കേരളത്തിലുൾപ്പെടെ കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ്. രാജ്യത്ത് നിലവിൽ 2,710 പേർ കോവിഡ് ബാധിതരാണെന്നും സജീവ കേസുകളിൽ കേരളമാണ് മുന്നിലെന്നും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
കണക്കുകൾ പ്രകാരം കേരളത്തിൽ 1,147, മഹാരാഷ്ട്ര 424, ഡൽഹി 294, ഗുജറാത്ത് 223 എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിൽ ഇതുവരെ ആകെ 148 കേസുകളും കർണാടകയിൽ 148 ഉം പശ്ചിമ ബംഗാളിൽ 116 ഉം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജസ്ഥാനിൽ 51, ഉത്തർപ്രദേശിൽ 42, പുതുച്ചേരിയിൽ 25, ഹരിയാനയിൽ 20, ആന്ധ്രാപ്രദേശിൽ 16, മധ്യപ്രദേശിൽ 10, ഗോവയിൽ ഏഴ്, ഒഡീഷ, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നാല് വീതം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തെലങ്കാന, അരുണാചൽ പ്രദേശ്, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളിൽ മൂന്ന് പേർ വീതവും മിസോറാം, അസം എന്നിവിടങ്ങളിൽ രണ്ട് പേർ വീതവുമാണ് ഇതുവരെ രോഗസ്ഥിരീകരണം. ആൻഡമാൻ നിക്കോബാർ, സിക്കിം, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് സജീവമായ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ല. ബീഹാറിന്റെ ഔദ്യോഗിക ഡാറ്റ ഇതുവരെ ലഭ്യമല്ല.
കോവിഡ് കേസുകളിലെ പെട്ടെന്നുണ്ടായ വർദ്ധനവ് കാരണം നിരീക്ഷണം ശക്തമാക്കാനും ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾ കോവിഡ് പരിശോധനയും വർദ്ധിപ്പിച്ചിട്ടുണ്ട്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു
Discussion about this post