പാകിസ്താനെ അന്താരാഷ്ട്ര വേദിയിൽ വെള്ളം കുടിപ്പിച്ച് ഇന്ത്യ. സിന്ധുനദീജലകരാറുമായി ബന്ധപ്പെട്ടാണ് ഇന്ത്യയുടെ മറുപടി. കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതിനെ പാക്പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഒരു ആഗോള വേദിയിൽ വിമർശിച്ചിരുന്നു. ഇതിനെ ഇന്ത്യ അനാവശ്യമായ പരാമർശമാണെന്ന് വിശേഷിപ്പിക്കുകയായിരുന്നു. കേന്ദ്രമന്ത്രി കീർത്തി വർധൻ സിംഗാണ് മറുപടി നൽകിയത്. തീവ്രവാദത്തിലൂടെ പാകിസ്ഥാൻ തന്നെ കരാർ ലംഘിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്താനിൽ നിന്നുള്ള നിരന്തരമായ അതിർത്തി കടന്നുള്ള ഭീകരത കരാർ നടപ്പാക്കുന്നതിന് തടസ്സമാകുന്നതിനാൽ കരാർ ലംഘനത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് പാകിസ്താൻ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
‘ഫോറത്തെ ദുരുപയോഗം ചെയ്യാനും ഫോറത്തിന്റെ പരിധിയിൽ വരാത്ത വിഷയങ്ങളിൽ അനാവശ്യമായ പരാമർശങ്ങൾ കൊണ്ടുവരാനുമുള്ള പാകിസ്താന്റെ ശ്രമത്തിൽ ഞങ്ങൾ അമ്പരന്നുപോകുന്നു. അത്തരമൊരു ശ്രമത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post