ഭീകരർക്ക് ചെല്ലുംചെലവും കൊടുത്ത് വളർത്തുന്ന പാകിസ്താന്റെ നയത്തെ അന്താരാഷ്ട്ര തലത്തിൽ തുറന്നുകാട്ടി ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. കേന്ദ്രസർക്കാരിന്റെ സർക്കാരിന്റെ ഭീകരവിരുദ്ധ സർവകക്ഷി സംഘത്തിലെ അംഗമാണ് അദ്ദേഹം. 26/11 മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ സാക്കിയൂർ റഹ്‌മാൻ ലഖ്വി ജയിലിൽ ആയിരുന്നപ്പോൾ പാകിസ്താൻ പ്രത്യേക പരിഗണന നൽകിയത് ഉദാഹരണസഹിതമാണ് അദ്ദേഹം തുറന്നടിച്ചത്. ലഖ്വിയെപ്പോലുള്ള ഒരു കുപ്രസിദ്ധഭീകരനെ തടവിൽ കഴിയുമ്പോൾ പിതാവാകാൻ അനുവദിച്ചതിനെക്കുറിച്ചാണ് ഒവൈസി ചൂണ്ടിക്കാട്ടിയത്.
സാക്കിയുർ റഹ്‌മാൻ ലഖ്വി എന്നൊരു ഭീകരൻ ഉണ്ടായിരുന്നു – ലോകത്തിലെ ഒരു രാജ്യവും തീവ്രവാദ കുറ്റം നേരിടുന്ന ഒരു ഭീകരനെ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ല. എന്നാൽ ജയിലിൽ ഇരിക്കുമ്പോൾ അയാൾ ഒരു മകന്റെ പിതാവായി.പാകിസ്താനെ (FATF) ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയതോടെയാണ് വിചാരണ പുരോഗമിച്ചതെന്ന് ഒവൈസി ചൂണ്ടിക്കാട്ടി. പാകിസ്താനെ വീണ്ടും ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആഗോള സമൂഹത്തോട് അഭ്യർത്ഥിച്ചു.
തീവ്രവാദികളെ പിന്തുണയ്ക്കുന്ന പാകിസ്താനെ ഒവൈസി രൂക്ഷമായി വിമർശിച്ചു. നിരപരാധികളെ കൊന്നൊടുക്കുന്നതിലൂടെ അവർ ഇസ്ലാമിന്റെ തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പാകിസ്താൻ തക്ഫീരിസത്തിന്റെ പ്രഭവകേന്ദ്രമാണ്, പാകിസ്താനിലെ തീവ്രവാദ ഗ്രൂപ്പുകളും ഐ.എസ്., അൽ-ഖ്വയ്ദയും തമ്മിൽ പ്രത്യയശാസ്ത്രത്തിൽ വ്യത്യാസമില്ല. അവർക്ക് മതപരമായ അനുമതിയുണ്ടെന്ന് അവർ വിശ്വസിക്കുന്നു, അത് പൂർണ്ണമായും തെറ്റാണ്. ഇസ്ലാം ആരെയും കൊല്ലാൻ അനുവദിക്കുന്നില്ല, നിർഭാഗ്യവശാൽ, അതാണ് അവരുടെ പ്രത്യയശാസ്ത്രമെന്ന് ഒവൈസി വിമർശിച്ചു.
തീവ്രവാദം പാകിസ്താനിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് പറഞ്ഞ ഒവൈസി, ‘അവർ അവരെ (ഭീകരരെ) സംരക്ഷിക്കുകയും പരിശീലനം നൽകുകയും ചെയ്തു’ എന്ന് പറഞ്ഞു.പഞ്ചാബിലായാലും കശ്മീരിലായാലും, നിങ്ങൾക്ക് പൊതുവായി ഒരു പേരാണ് ഉള്ളത് – അത് പാകിസ്താൻ സ്‌പോൺസർ ചെയ്യുന്ന ഭീകരത എന്നാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു
തീവ്രവാദികളെ സംരക്ഷിക്കുന്നതിന് പാകിസ്താനെ വിമർശിച്ച ഒവൈസി, ‘നിരപരാധികൾക്കെതിരെ ആയുധമെടുക്കുന്ന ഏതൊരാളും തീവ്രവാദിയാണ്. ഒരു തീവ്രവാദിക്കും ഒരു ഇടവും നൽകാൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക് മാത്രമല്ല, മുഴുവൻ ദക്ഷിണേഷ്യൻ മേഖലയ്ക്കും ഭീഷണിയാണെന്ന് പറഞ്ഞ ഒവൈസി, പാകിസ്താനെ നിയന്ത്രിക്കാൻ ആഗോള സമൂഹത്തോട് അഭ്യർത്ഥിച്ചു. ഇത് ദക്ഷിണേഷ്യയുടെ മാത്രം പ്രശ്‌നമല്ല. ഞങ്ങളാണ് നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥ. എന്ത് സംഭവിക്കും? ഈ കൂട്ടക്കൊലകളെല്ലാം ദക്ഷിണേഷ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഇല്ല. ഭീകരതയുടെ പ്രധാന സ്‌പോൺസറായ പാകിസ്താനെ നിയന്ത്രിക്കേണ്ടത് ലോകസമാധാനത്തിന്റെ താൽപ്പര്യത്തിനാണ്,’ അദ്ദേഹം മുന്നറിയിപ്പ് നൽകി
Discussion about this post