സംസ്ഥാന സർക്കാരിന്റെ മദ്യനയം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് നടനും നിർമ്മാതാവുമായ വിജയ് ബാബു. ഒന്നാം തീയതികളിൽ ഡ്രൈഡേയുടെ ഭാഗമായി ക്ലബ്ബുകളും ബാറുകളും അടിച്ചിടുന്ന സർക്കാരിന്റെ വിചിത്രനയം പുന:പരിശോധിക്കണമെന്ന് വിജയ് ബാബു കുറിച്ചു.
‘ക്ലബ്ബുകളും ബാറുകളും എല്ലാമാസവും ഒന്നാംതീയതി അടച്ചിടണമെന്ന വിചിത്രമായ നിയമം സർക്കാർ പുനഃപരിശോധിക്കേണ്ടസമയം അതിക്രമിച്ചിരിക്കുന്നു. ഇന്ന് ഞായറാഴ്ചയാണ്. ഐപിഎൽ നടക്കുന്നുണ്ട്. ക്ലബ്ബിലിരുന്ന്, മദ്യംകഴിച്ച് ഒരുമിച്ച് മത്സരം കാണണമെന്ന് ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ട് അതിന് സാധിക്കില്ല? എന്തൊരു വൃത്തികെട്ട നിയമമാണിത്?’, വിജയ് ബാബു കുറിച്ചു. കുറിപ്പിന്റെ അവസാനം വിജയ് ബാബു, വിഷയത്തിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങളും കമന്റ് ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്.
Discussion about this post