ന്യൂഡൽഹി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകളിൽ വലിയ മാറ്റത്തിന് ഒരുങ്ങുന്നതായി സൂചന. ജൂൺ ആറിന് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. വായ്പ പലിശ നിരക്കുകളിൽ കുറവ് വരാൻ സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ വകുപ്പിന്റെ സമീപകാല റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സാധാരണക്കാർക്ക് ഏറെ ഗുണകരമാകുന്ന രീതിയിൽ റിപ്പോ നിരക്കിൽ വലിയ കുറവ് വരുത്തിയേക്കാമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള ആറ് അംഗ എംപിസി ഏപ്രിൽ മാസത്തെ നിഷ്പക്ഷ നയത്തിൽ നിന്ന് വിട്ടുവീഴ്ച നയത്തിലേക്ക് മാറാൻ തീരുമാനിച്ചു എന്നാണ് സൂചന. പലിശ നിരക്കിൽ കുറവ് വരുത്തി വായ്പകളുടെ എണ്ണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ആർബിഐ സ്വീകരിക്കുന്നത്.
നിലവിൽ സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്നും വായ്പാ വിതരണവും മന്ദഗതിയിലാണെന്നും എസ്‌ബിഐയുടെ ഗവേഷണ റിപ്പോർട്ട് പറയുന്നു. അത്തരമൊരു സാഹചര്യത്തിൽ, ആർബിഐ പലിശനിരക്കുകളിൽ വലിയൊരു കുറവ് വരുത്തിയാൽ ബാങ്കിംഗ് മേഖലയ്ക്ക് പുതിയൊരു ഉണർവ് ലഭിക്കുന്നതായിരിക്കും. ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിൽ റിപ്പോ നിരക്കുകൾ കുറച്ചതിനുശേഷം പല ബാങ്കുകളും അടുത്തിടെ റിപ്പോ ലിങ്ക്ഡ് ഇബിഎൽആർ കുറച്ചിരുന്നു.
Discussion about this post