ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ലക്ഷ്യമിടാൻ യുഎസോ സഖ്യകക്ഷികളോ നടത്തുന്ന ഏതൊരു ശ്രമവും ‘സമ്പൂർണ്ണ യുദ്ധ’ പ്രഖ്യാപനമായി കണക്കാക്കുമെന്ന് ഇറാൻ. ഇറാനിലെ കലാപത്തിൽ ഇതുവരെ അയ്യായിരത്തിലധികം പേർ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് ഇറാൻ ഭരണകൂടം യുഎസിനെതിരെ പുതിയ ഭീഷണി മുഴക്കിയിട്ടുള്ളത്. കൂടാതെ വധശിക്ഷകൾ പുനരാരംഭിച്ചേക്കുമെന്നും ഇറാൻ ഭരണകൂടം സൂചന നൽകി.
അന്യായമായ ഏതൊരു ആക്രമണത്തിനും ടെഹ്‌റാന്റെ പ്രതികരണം കഠിനവും ദാരുണവുമായിരിക്കുമെന്നും രാജ്യത്തിന്റെ പരമോന്നത നേതാവിനെതിരായ ഏതൊരു ആക്രമണവും രാജ്യത്തിനെതിരായ ഒരു പൂർണ്ണമായ യുദ്ധത്തിന് തുല്യമാണെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ എക്‌സിലെ ഒരു പോസ്റ്റിൽ മുന്നറിയിപ്പ് നൽകി. ഇറാന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് അദ്ദേഹം അമേരിക്കയെയും സഖ്യകക്ഷികളെയും കുറ്റപ്പെടുത്തി. ദീർഘകാലമായുള്ള ശത്രുതയും മനുഷ്യത്വരഹിതമായ ഉപരോധങ്ങളുമാണ് ഇറാനിയൻ ജനത നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പ്രധാന കാരണമെന്നും പെസെഷ്കിയൻ പറഞ്ഞു.
പ്രതിഷേധക്കാരുടെ കൊലപാതകമോ വധശിക്ഷയോ തുടർന്നാൽ ഇടപെടാൻ സാധ്യതയുണ്ടെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുള്ള മറുപടിയായാണ് പെസെഷ്കിയൻ ഈ പരാമർശം നടത്തിയത്. ശനിയാഴ്ച പൊളിറ്റിക്കോയോട് സംസാരിക്കവെ, ഇറാനിൽ പുതിയ നേതൃത്വത്തെ അന്വേഷിക്കേണ്ട സമയമാണിത് എന്നും ട്രംപ് പറഞ്ഞിരുന്നു.












Discussion about this post