വിഷ കൂൺ പാചകം ചെയ്തു കഴിച്ച രണ്ട് കുടുംബത്തിലെ ആറ് പേർ ആശുപത്രിയിൽ. താമരശ്ശേരി പൂനൂരിലാണ് സംഭവം. ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പൂനൂർ സ്വദേശി അബൂബക്കർ, ഷബ്ന, സൈദ, ഫിറോസ്, ദിയ ഫെബിൻ, മുഹമ്മദ് റസൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പറമ്പിൽ നിന്നും കിട്ടിയ കൂൺ അയൽവാസികളായ രണ്ടു കുടുംബങ്ങളാണ് ഇന്നലെ പാകം ചെയ്തു കഴിച്ചത്.
Discussion about this post