ഓപ്പറേഷൻ സിന്ദൂർ എന്നത് പാകിസ്താന് എന്നും ഒരു നാണം കെട്ട ഓർമ്മയായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷൻ സിന്ദൂർ’ എന്ന് പാകിസ്താൻ കേൾക്കുമ്പോഴെല്ലാം, ആ നാണംകെട്ട പരാജയം അവർ ഓർമ്മിക്കും. പാകിസ്താൻസൈന്യവും തീവ്രവാദികളും അവരുടെ പ്രദേശത്തിനുള്ളിൽ ഇന്ത്യ ഇത്ര ആഴത്തിൽ ആക്രമിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അവരുടെ ഭീകര അടിസ്ഥാന സൗകര്യങ്ങൾ നിമിഷങ്ങൾക്കുള്ളിൽ അവശിഷ്ടങ്ങളായി മാറിയെന്ന് മോദി പറഞ്ഞു.
ജമ്മു കശ്മീരിന്റെ വികസനം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവർ ആദ്യം നരേന്ദ്ര മോദിയെ നേരിടേണ്ടിവരുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പോണി റൈഡ് ഓപ്പറേറ്ററായ ആദിലിനെ പരാമർശിച്ചുകൊണ്ട്, കുടുംബം പോറ്റാൻ ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് മോദി പറഞ്ഞു.
ജമ്മു കശ്മീരിലെ ജനങ്ങൾ കാണിച്ച ധൈര്യം ലോകമെമ്പാടുമുള്ള ഭീകരവാദ മനോഭാവത്തിന് ശക്തമായ സന്ദേശം നൽകി. ഇന്ത്യയിൽ വർഗീയ സംഘർഷങ്ങൾ സൃഷ്ടിച്ച് ടൂറിസത്തെ ആശ്രയിക്കുന്ന കശ്മീരി ജനതയുടെ ഉപജീവനമാർഗം കൊള്ളയടിക്കുക എന്നതായിരുന്നു ഭീകരരുടെ ഉദ്ദേശ്യമെന്ന് അദ്ദേഹം പറഞ്ഞു.വിനോദസഞ്ചാരം തൊഴിലവസരങ്ങൾ നൽകുകയും ജനങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി പ്രവർത്തിക്കുകയും ചെയ്യുന്നു, എന്നാൽ നിർഭാഗ്യവശാൽ, അയൽരാജ്യം മാനവികതയുടെയും ഐക്യത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും ശത്രുവാണെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post