ഇന്ത്യയിൽനിന്നുള്ള സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസർമാരെ ചാരവൃത്തിക്ക് ഉപയോഗിക്കാൻ സഹായങ്ങൾ നൽകിയത് പാകിസ്താനിലെ ട്രാവൽ ഏജൻസി ഉടമയായ സ്ത്രീയെന്ന് വിവരം. ലഹോറിൽ ട്രാവൽ ഏജൻസി നടത്തിയിരുന്ന നോഷാബ ഷെഹ്‌സാദ് ആണ് ഈ സ്ത്രീയെന്നാണ് വിവരം.
പാക് ചാരസംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ)യ്ക്കു വേണ്ടി പ്രവർത്തിച്ചിരുന്ന നോഷാബ ‘മാഡം എൻ’ എന്ന കോഡിലാണ് അറിയപ്പെട്ടിരുന്നത്. ഇവരുടെ ഉടമസ്ഥതയിലുള്ള ജൈയാന ട്രാവൽ ആൻഡ് ടൂറിസം എന്ന ഏജൻസിയാണ് ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യുട്യൂബർ ജ്യോതി മൽഹോത്ര ഉൾപ്പെടെയുള്ളവർക്ക് പാകിസ്താൻ സന്ദർശിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കി നൽകിയത്. ജ്യോതി മൽഹോത്രയെ ചോദ്യം ചെയ്തപ്പോഴാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇന്ത്യയിൽ അഞ്ഞൂറോളം വരുന്ന ചാരന്മാരുടെ സ്ലീപ്പർ സെൽ സ്ഥാപിക്കാനായി പ്രവർത്തിക്കുകയായിരുന്നു മാഡം എൻ എന്നാണ് കണ്ടെത്തൽ.
പാകിസ്താനി സിവിൽ സർവീസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് നോഷാബയുടെ ഭർത്താവ്. ആറുമാസത്തിനിടെ നോഷാബ മൂവായിരത്തോളം ഇന്ത്യക്കാരെയും 1,500 പ്രവാസി ഇന്ത്യക്കാരെയും പാകിസ്താൻ സന്ദർശിക്കാൻ സഹായിച്ചിട്ടുണ്ട്. ഡൽഹിയിലെ പാക് എംബസിയിലും നോഷേരയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. നൊഷാബയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ചാരവൃത്തിക്കായി സ്ലീപ്പര്‍ സെല്‍ സ്ഥാപിക്കാനുള്ള പദ്ധതികള്‍ നടന്നിരുന്നതായും ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. പാക് സൈന്യത്തിന്റെയും, ഐഎസ്‌ഐയുടെയും നിര്‍ദേശപ്രകാരമായിരുന്നു നൊഷാബയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍
പാക് എംബസിയിലെ ഫസ്റ്റ് സെക്രട്ടറി (വീസ) സുഹൈൽ ഖമർ, കൗൺസലർ ഉമർ ഷെര്യാർ എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നോഷേരയ്ക്ക് ഒറ്റ ഫോൺകോൾ കൊണ്ടുതന്നെ പാകിസ്താൻ വീസ സംഘടിപ്പിച്ചു നൽകിയിരുന്നു.











Discussion about this post