കോഴിക്കോട് : കുട്ടികളെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കോഴിക്കോട് കള്ളാട് സ്വദേശിയായ അജ്നാസ് ആണ് പിടിയിലായത്. കുറ്റ്യാടി സ്വദേശികളായ പെൺകുട്ടികൾ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
കഴിഞ്ഞ മാസം 24 നാണ് കുറ്റ്യാടി പൊലിസിന് പരാതി ലഭിച്ചത്. നിലവിൽ രണ്ടു കുട്ടികളാണ് പോലീസിനെ സമീപിച്ചിട്ടുള്ളത്. കൂടുതൽ ഇരകൾ ഉണ്ടാകാൻ സാധ്യതയുള്ളതായി പോലീസ് സംശയിക്കുന്നു. മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിക്കുന്നതാണ് അജ്നാസിന്റെ പതിവ്.
പോക്സോ വകുപ്പും ജുവനൈൽ ജസ്റ്റിസ് വകുപ്പും ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കുറ്റ്യാടി പോലീസ് കേസെടുത്തതിന് പിന്നാലെ തന്നെ പ്രതി അജ്മീറിലേക്ക് കടന്നിരുന്നു. ദിവസങ്ങൾക്ക് ശേഷം ഇയാൾ കേരളത്തിലേക്ക് മടങ്ങിവരുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്ന് മംഗലാപുരം റയിൽവേ സ്റ്റേഷനിൽ വച്ച് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
Discussion about this post