പെൺ സുഹൃത്തുമൊത്ത് ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. ആലപ്പുഴ നൂറനാട് ആദിക്കാട്ടുകുളങ്ങര സ്വദേശി മുഹമ്മദ് സൂഫിയാൻ(22)നെയാണ് മരിച്ചത്. ലോഡ്ജ് മുറിയിലെ ഫാനിലാണ് തൂങ്ങിമരിച്ചത്.
ശനിയാഴ്ച ഉച്ചയോടെയാണ് മുഹമ്മദ് സൂഫിയാനും കലഞ്ഞൂർ സ്വദേശിയായ 20കാരിയായ പെൺസുഹൃത്തും ലോഡ്ജിൽ മുറിയെടുത്തത്. തുടർന്ന്, ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി.
പെൺ സുഹൃത്ത് ടോയ്‌ലറ്റിൽ കയറിയ സമയത്താണ് മുഹമ്മദ് സൂഫിയാൻ ഫാനിൽ തുണി ഉപയോഗിച്ച് ജീവനൊടുക്കിയതെന്നാണ് പെൺകുട്ടിയുടെ മൊഴി. മുൻപും മുഹമ്മദ് സുഫിയാൻ ഈ ലോഡ്ജിൽ മുറിയെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കിയത്..










Discussion about this post