കടം കയറി മുടിയുന്ന അവസ്ഥയിലെത്തി പാകിസ്താൻ.രാജ്യത്തിന്റെ പൊതുകടം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതായി 2024-25-ലെ പാകിസ്താൻ സാമ്പത്തിക സർവേ റിപ്പോർട്ട്. 23.10 ലക്ഷം ഇന്ത്യൻ രൂപയാണ് കടം.
2020-21 കാലയളവിലെ സാമ്പത്തിക സർവേ റിപ്പോർട്ട് പ്രകാരം പാകിസ്താന്റെ പൊതുകടം 39,860 ബില്യൺ പാകിസ്താന്റെ രൂപയായിരുന്നു. നാല് വർഷത്തിനുള്ളിൽ ഇത് ഇരട്ടിയായി വർദ്ധിച്ചു
നിലവിലുള്ള മൊത്തം പൊതുകടത്തിൽ 51,518 ബില്യൺ രൂപ ആഭ്യന്തര കടവും 24,489 ബില്യൺ രൂപ വിദേശ കടവുമാണ്. പാകിസ്താന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന കടമാണിത്.
മൊത്തം പൊതുകടത്തിൽ വർദ്ധിച്ചുവരുന്ന വിദേശ കടത്തിന് പ്രധാന കാരണം അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യിൽ നിന്നുള്ള വായ്പകളാണ്. ഇതിൽ അടുത്തിടെ ഐഎംഎഫ് വിതരണം ചെയ്ത 100 കോടി ഡോളർ വായ്പയും (ഏതാണ്ട് 8,500 കോടി ഇന്ത്യൻ രൂപ) ഉൾപ്പെടുന്നു. പാകിസ്താനുള്ള എക്സ്റ്റൻഡഡ് ഫണ്ട് ഫെസിലിറ്റി (ഇഎഫ്എഫ്) പദ്ധതിക്കുകീഴിലാണ് ഐഎംഎഫ് ഈ തുക അനുവദിച്ചത്. ചൈനയിൽ നിന്നുള്ള പാകിസ്താന്റെ കടം ഏതാണ്ട് 30 ബില്യൺ ഡോളറുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
Discussion about this post