തെക്കൻ ചൈന കടലിൽ ശക്തിയാർജ്ജിച്ച് വുടിപ്പ് ചുഴലിക്കാറ്റ്.ഹൈനാൻ ദ്വീപിൽ നിന്നും 155 കിലോമീറ്റർ ദൂരത്താണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും ശക്തമായി തുടരുന്നുണ്ട്. ഈ രണ്ട് പ്രതിഭാസങ്ങളുടെയും സ്വാധീനത്തിൽ അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തി പ്രാപിക്കുകയാണ്.
ജൂൺ 14ന് നിലവിലെ വടക്ക് പടിഞ്ഞാറൻ കാറ്റ് പൂർണമായും പടിഞ്ഞാറൻ കാറ്റായി കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതിനെ തുടർന്ന് കേരളം ഉൾപ്പെടെയുള്ള കർണാടക, ഗോവ, മഹാരാഷ്ട്ര പശ്ചിമ തീരത്തു തുടർന്നുള്ള 3-4 ദിവസം വീണ്ടും ശക്തമായ കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. പരമാവധി 5060 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശും.
കണ്ണൂരും കാസർകോടും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം മുതൽ വയനാടു വരെയുള്ള എട്ടുജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും നിലവിലുണ്ട്.









Discussion about this post