തൊടുപുഴ: സംസ്ഥാനത്ത് വൈദ്യുതോപയോഗം റെക്കോഡ് ഭേദിച്ചതായി റിപ്പോര്‍ട്ട് മാര്‍ച്ച് 10ന് രേഖപ്പെടുത്തിയ 74.77 ദശലക്ഷം യൂണിറ്റ് ആണ് രേഖപ്പെടുത്തിത്. ചരിത്രത്തില്‍ ഏറ്റവും ഉയര്ന്നതാണ ഈ ഉപയോഗം. മിക്ക ദിവസങ്ങളിലും 70 ദശലക്ഷം യൂണിറ്റിനു മുകളിലാണ് ഉപഭോഗമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ തിരഞ്ഞെടുപ്പുകാലമായതിനാല്‍ ഇനിയും ഇതുയര്ന്നേക്കുമെന്ന ആശങ്കയിലാണ് വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥര്‍. അതേസമയം ലോഡ്ഷെഡ്ഡിങ്ങിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. തെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്ന സമയത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ഇതിന് കാരണം.
നിലവില്‍ ആവശ്യമുള്ളതിന്റെ 26 ശതമാനത്തോളം വൈദ്യുതിയേ ഇവിടെ ഉല്പാദിപ്പിക്കുന്നുള്ളൂ. ബാക്കി അന്യസംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുകയാണ്.
കേന്ദ്രപൂളില്‍നിന്നുള്ള വിഹിതം, ഛത്തീസ്ഗഢിലെ സ്വകാര്യ പവര്സ്റ്റേഷനുകളില്നിന്നു വാങ്ങുന്ന വൈദ്യുതി എന്നിവ ഉപയോഗിച്ചാണ് പിടിച്ചുനില്‍ക്കുന്നത്. കല്‍ക്കരിപ്പാടങ്ങള്‍ സമൃദ്ധമായതിനാല്‍ ഛത്തീസ്ഗഢില്‍ വൈദ്യുതോല്പാദനത്തിനു ചെലവു കുറവാണ്. ഇവിടെനിന്നു വിലപേശി യൂണിറ്റിനു നാലുരൂപയോളം നല്‍കിയാണ് കേരളം വൈദ്യുതിയെത്തിക്കുന്നത.
എന്നാല്‍, ഇതേചൂടാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഉണ്ടാകുന്നതെങ്കില്‍ ഇടമണ്‍കൊച്ചി ലൈന്‍ പൂര്‍ത്തിയാക്കേണ്ടിവരും. തിരഞ്ഞെടുപ്പായതിനാല്‍ ഇനിയുള്ള ദിവസങ്ങളിലും ഉപഭോഗം കൂടും. സാധാരണ വേനല്‍ക്കാലത്ത് ചില ജനറേറ്ററുകള്‍ അറ്റകുറ്റപ്പണിക്കെടുക്കാറുണ്ട്. ഇത് ഉപയോഗം കുറയ്ക്കുകയുംചെയ്യും. ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 491 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇപ്പോള്‍ സംസ്ഥാനത്തെ ജലസംഭരണികളില്‍ കുറവാണ്.
ഇടുക്കിയില്‍ ഞായറാഴ്ചത്തെ ജലനിരപ്പ് 2344.5 അടിയാണ്. സംഭരണശേഷിയുടെ 41 ശതമാനം വെള്ളമാണിപ്പോള്‍ ഉള്ളത്. കഴിഞ്ഞവര്‍ഷം ഇതേദിവസത്തെക്കാള്‍ 18.44 അടി കുറവാണ്.
Discussion about this post