2025ലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരവുമായി പ്രതിരോധ മന്ത്രാലയം. വിജയികൾക്ക് 25000 രൂപ വരെ ക്യാഷ് പ്രൈസ് നേടാനുള്ള അവസരവും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്രദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.
പ്രതിരോധ മന്ത്രാലയം MyGov-യുമായി സഹകരിച്ചാണ് ഈ ഓൺലൈൻ മത്സരം നടത്തുന്നത്. നവ ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ സ്ത്രീകളുടെ പങ്കിനെ കുറിച്ചാണ് ക്വിസ് മത്സരം. രാജ്യത്തുടനീളം ഉള്ള യുവാക്കളിലും പൗരന്മാരിലും ദേശസ്നേഹവും രാജ്യതാത്പര്യങ്ങളും വളർത്തുന്നതിന്റെ ഭാഗമായാണ് മത്സരം നടത്തുന്നത്. 5 മിനിറ്റ് സമയം മാത്രം ഉള്ള മത്സരത്തിൽ 20 ചോദ്യങ്ങൾ ആയിരിക്കും ചോദിക്കുക. ചോദ്യങ്ങൾ ഹിന്ദിയിലും ഇംഗ്ലീഷിലും ലഭ്യമായിരിക്കും.
25,000, 15,000, 10,000 , 7,000 , 3,000 എന്നിങ്ങനെയുള്ള ക്യാഷ് പ്രൈസുകളും പങ്കെടുക്കുന്ന എല്ലാവർക്കും ഇ-സർട്ടിഫിക്കറ്റുകളും ലഭിക്കുന്നതായിരിക്കും. പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കാളിയാകാനായി താഴെ കൊടുക്കുന്ന ലിങ്കിലൂടെ അപേക്ഷിക്കാവുന്നതാണ്.
https://quiz.mygov.in/quiz/quiz-on-role-of-women-in-shaping-the-new-india/
Discussion about this post