റിയാദ് : കഴിഞ്ഞ ഏഴ് വർഷമായി ജയിലിൽ കഴിഞ്ഞിരുന്ന സൗദി പത്രപ്രവർത്തകൻ തുർക്കി ബിൻ അബ്ദുൾ അസീസ് അൽ-ജാസറിന്റെ വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. സൗദി രാജകുടുംബത്തിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് ഇദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്. 2018-ൽ ആയിരുന്നു തുർക്കി അൽ-ജാസർ അറസ്റ്റിലായിരുന്നത്.
സൗദി രാജകുടുംബത്തിന്റെ അഴിമതിയെ കുറിച്ചായിരുന്നു തുർക്കി അൽ-ജാസർ സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രസിദ്ധീകരിച്ചിരുന്നത്. തീവ്രവാദം, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇദ്ദേഹത്തിനെ അറസ്റ്റ് ചെയ്തത്.
ഏഴുവർഷത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് ഇപ്പോൾ വധശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്.
അഴിമതിക്കെതിരെയും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയും ഉള്ള പ്രവർത്തനങ്ങളുടെ പേരിൽ പ്രശസ്തനായിരുന്നു തുർക്കി അൽ-ജാസർ. സൗദിയിലെ പരമോന്നത കോടതി വധശിക്ഷ ശരിവച്ചതിനെത്തുടർന്നാണ് ശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വിചാരണ എവിടെയാണ് നടന്നതെന്നോ എത്ര കാലം നീണ്ടുനിന്നെന്നോ ഉള്ള വിവരങ്ങൾ സൗദി അറേബ്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല മരിക്കുമ്പോൾ 40 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന് പ്രായമുണ്ടായിരുന്നത്.
Discussion about this post