കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസില്‍ നടത്തിപ്പുകാരായ പൊലീസുകാര്‍ പിടിയില്‍. പ്രതികളായ ഷൈജിത്തിനെയും ആണ് പിടികൂടിയത്. സനിത്തിനെയും താമരശേരിയിലെരഹസ്യകേന്ദ്രത്തില്‍ നിന്നാണ് ഇവരെ വലയിലാക്കിയത്.
മുന്‍കൂര്‍ ജാമ്യമെടുക്കാനുള്ള അവസരം ഒരുക്കി നല്‍കുകയാണെന്ന ആരോപണം ഉയര്‍ന്നതിന്പിന്നാലെയാണ് അറസ്റ്റ്. താമരശ്ശേരിയിൽ തന്നെ ആൾപ്പാർപ്പില്ലാത്ത ഒരു വീടിന്റെ മുകൾനിലയിലാണ്ഇവർ ഒളിവിൽ കഴിഞ്ഞതെന്നാണ് സൂചന. കേസിലെ ഒന്നാം പ്രതി ബിന്ദുവിന്റെ ഭർത്താവ്രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറാണ് ഇവർ യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത്. പുതിയഒളിസ്ഥലം തേടി പോകുന്നതിനിടെയാണ് ഇവർ അറസ്റ്റിലായതെന്നാണ് വിവരം
നേരത്തെ പിടിയിലായ ബിന്ദുവിനെയും മറ്റ് മൂന്ന് സ്ത്രീകളെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്തതോടെയായിരുന്നു പോലീസുകാരുടെ പങ്ക് വ്യക്തമായത്. അനാശാസ്യ കേന്ദ്രം നടത്തിപ്പിൽഇവർക്കു മുഖ്യപങ്കുണ്ടെന്ന് കണ്ടെത്തിയതോടെ ഇരുവരെയും സർവീസിൽ നിന്ന് സസ്പെൻഡ്ചെയ്തിരുന്നു. ഷൈജിത്തിന്റെ പാസ്പോർട്ടും കണ്ടുകെട്ടി.
Discussion about this post