അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യാ ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെബ്ലാക്ക് ബോക്സിന് തകരാറുണ്ടായെന്ന് വിവരം. രണ്ട് ഉപകരണങ്ങൾ ചേർന്നതാണ് ‘ബ്ലാക്ക്ബോക്സ്’. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ (സിവിആർ), ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ, അല്ലെങ്കിൽഎഫ്ഡിആർ. ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിനാണ് തകരാറുണ്ടായത്.
തകരാറ് സംഭവിച്ച സ്ഥിതിക്ക് തദ്ദേശീയ സംവിധാനങ്ങൾ വഴി ഡാറ്റ വീണ്ടെടുക്കാൻബുദ്ധിമുട്ടുണ്ടായേക്കും. ഈ സാഹചര്യത്തിൽ വിവരങ്ങൾ വീണ്ടെടുക്കാനും കൂടുതൽപരിശോധനയ്ക്കും വേണ്ടി ബ്ലാക്ക് ബോക്സ് വിദേശത്തേക്ക് അയച്ചേക്കും.
ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയക്കാനാണ് സാധ്യത. വാഷിംഗ്ടണിലെ നാഷണൽട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിലേക്കവും പരിശോധനയ്ക്ക് എത്തിക്കുക.
വിമാനാപകടം നടന്ന് 28 മണിക്കൂറിന് ശേഷം തിങ്കളാഴ്ചയാണ് ബോയിങ് 787-8 ഡ്രീംലൈനർവിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തത്. അപകടത്തിന്റെ ആദ്യദിനം മുതൽ എയർക്രാഫ്റ്റ്ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, അപകടത്തെക്കുറിച്ച് വ്യക്തത വരണമെങ്കിൽ ബ്ലാക്ക് ബോക്സ് പരിശോധിക്കേണ്ടതുണ്ട്.
അതേസമയം, വിമാന അപകടത്തിൽ ഭീകരബന്ധത്തിന്റെ സാദ്ധ്യതയും അന്വേഷണസംഘംതള്ളിക്കളഞ്ഞിട്ടില്ല. മെയിന്റനൻസ്, ഗ്രൗണ്ട് ഹാൻഡ്ലിംഗ് ജീവനക്കാരെ വിശദമായി ചോദ്യംചെയ്യുകയാണ്. ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. സി.സി ടിവി ദൃശ്യങ്ങളുംപരിശോധിക്കുന്നുണ്ട്.
Discussion about this post