Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

അന്ന് സച്ചിൻ ഔട്ടായിരുന്നില്ല, എന്നോട് ക്ഷമിക്കൂ; കാലം വൈകി വന്ന സ്റ്റീവ് ബക്നറുടെ കുറ്റസമ്മതം

by Brave India Desk
Feb 25, 2026, 12:28 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിവാദപരമായ അമ്പയറിംഗ് തീരുമാനങ്ങളിലൊന്നിന് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം കുറ്റസമ്മതവുമായി വെസ്റ്റ് ഇൻഡീസ് മുൻ അമ്പയർ സ്റ്റീവ് ബക്നർ. 2003-04 ലെ ഗാബ ടെസ്റ്റിൽ സച്ചിൻ ടെണ്ടുൽക്കറെ പുറത്താക്കിയത് തന്റെ പിഴവാണെന്ന് 79-കാരനായ ബക്നർ വെളിപ്പെടുത്തി.

ലോക ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറെ പലതവണ തെറ്റായ തീരുമാനങ്ങളിലൂടെ പുറത്താക്കിയ ചരിത്രമുള്ള അമ്പയറാണ് സ്റ്റീവ് ബക്നർ. വർഷങ്ങൾക്കിപ്പുറം വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് അമ്പയേഴ്‌സ് അസോസിയേഷന് നൽകിയ അഭിമുഖത്തിലാണ് 2003-ലെ ആ വിവാദ തീരുമാനത്തെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്.

Stories you may like

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

2003-04 ഓസ്‌ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിലായിരുന്നു സംഭവം. ഓസീസ് പേസർ ജേസൺ ഗില്ലെസ്പിയുടെ പന്ത് ലീവ് ചെയ്യാൻ ശ്രമിച്ച സച്ചിന്റെ പാഡിൽ പന്ത് ഉയർന്നു തട്ടി. ബക്നർ വിരലുയർത്തിയപ്പോൾ കമന്ററി ബോക്സിലുണ്ടായിരുന്ന ടോണി ഗ്രേഗ് അത് ‘ഭീകരമായ തീരുമാനം’ എന്നാണ് വിശേഷിപ്പിച്ചത്. പന്ത് സ്റ്റമ്പിന് മുകളിലൂടെയാണ് പോകുന്നതെന്ന് റീപ്ലേകളിൽ വ്യക്തമായിരുന്നു. “സച്ചിനെ എൽബിഡബ്ല്യു (LBW) വിധിച്ചത് തെറ്റായിരുന്നു. ഇന്നും ആളുകൾ അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ജീവിതത്തിൽ തെറ്റുകൾ സംഭവിക്കാം, അത് ഞാൻ അംഗീകരിക്കുന്നു,” ബക്നർ പറഞ്ഞു.

ഗാബയിൽ മാത്രമല്ല, 2005-ൽ ഈഡൻ ഗാർഡൻസിൽ പാകിസ്ഥാനെതിരായ ടെസ്റ്റിലും ബക്നർ സച്ചിനെ തെറ്റായി പുറത്താക്കിയിരുന്നു. അബ്ദുൾ റസാഖിന്റെ പന്തിൽ സച്ചിൻ കീപ്പർക്ക് ക്യാച്ച് നൽകിയെന്നായിരുന്നു ബക്നറുടെ വിധി. എന്നാൽ പന്ത് സച്ചിന്റെ ബാറ്റിൽ തൊട്ടിരുന്നില്ല. അമ്പയർ വിരലുയർത്താതിരിക്കാൻ സച്ചിൻ ബാറ്റിംഗിനിറങ്ങുമ്പോൾ ബക്നറെ ബോക്സിംഗ് ഗ്ലൗസ് ധരിപ്പിക്കണമെന്ന് ഒരിക്കൽ സച്ചിൻ തന്നെ തമാശയായി പറഞ്ഞിരുന്നു.

വിവാദങ്ങൾ കൂടെയുണ്ടായിരുന്നെങ്കിലും അമ്പയറിംഗിൽ അപൂർവ്വ നേട്ടങ്ങൾക്ക് ഉടമയാണ് ബക്നർ. 1989 മുതൽ 2009 വരെ 128 ടെസ്റ്റുകളിൽ അദ്ദേഹം അമ്പയറായി. 1992 മുതൽ 2007 വരെയുള്ള തുടർച്ചയായ അഞ്ച് ലോകകപ്പ് ഫൈനലുകൾ നിയന്ത്രിച്ചു എന്ന അപൂർവ്വ റെക്കോർഡും ബക്നറുടെ പേരിലുണ്ട്.

Tags: sachin tendulkarindian cricketSTEVE BECKNER
Share
Tweet
SendShare

Latest stories from this section

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

55 റൺസിന് പുറത്തായിട്ടും ഷഫാലിയോട് അനാവശ്യ പ്രകോപനം; പാക് ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

55 റൺസിന് പുറത്തായിട്ടും ഷഫാലിയോട് അനാവശ്യ പ്രകോപനം; പാക് ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

ഇന്ത്യയോട് തകർന്നടിഞ്ഞിട്ടും വീരവാദത്തിന് കുറവില്ല; ഏഷ്യാ കപ്പിലെ മികച്ച ടീം പാകിസ്ഥാനെന്ന് കോച്ച്

ഇന്ത്യയോട് തകർന്നടിഞ്ഞിട്ടും വീരവാദത്തിന് കുറവില്ല; ഏഷ്യാ കപ്പിലെ മികച്ച ടീം പാകിസ്ഥാനെന്ന് കോച്ച്

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

Latest News

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ  ഉപ്പേരി വിപ്ലവം

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ ഉപ്പേരി വിപ്ലവം

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ?  ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ? ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies