Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

കളിയിലെ തോൽവിക്ക് പകരം വീട്ടുന്നത് പെൺകുട്ടിയോടോ? ഡേവിഡ് മില്ലറെ പ്രശംസിച്ച ഇൻഫ്ലുവൻസർക്ക് നേരെ സൈബർ ആക്രമണം

by Brave India Desk
Feb 25, 2026, 12:05 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് മറ്റൊരു വിവാദം കൂടി. മത്സരത്തിന് ശേഷം ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർക്കൊപ്പം വീഡിയോ പങ്കുവെച്ച ഇൻഫ്ലുവൻസർ ആർ.ജെ. പ്രിൻസി പരീഖിന് നേരെ സൈബർ ആക്രമണവും വധഭീഷണിയും.

അഹമ്മദാബാദിലെ മത്സരത്തിന് ശേഷം ‘ഡേവിഡ് മില്ലർ! എന്ത് കളിക്കാരനാണ്’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച റീൽ ആണ് ഒരു വിഭാഗം ആരാധകരെ പ്രകോപിപ്പിച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ തനിക്ക് നേരെ ബലാത്സംഗ ഭീഷണികളും ശരീരത്തെ അധിക്ഷേപിച്ചുകൊണ്ടുള്ള സന്ദേശങ്ങളും ലഭിച്ചതായി പ്രിൻസി വെളിപ്പെടുത്തി. ആക്രമണം കടുത്തതോടെ ഫേസ്ബുക്കിൽ നിന്ന് വീഡിയോ നീക്കം ചെയ്തെങ്കിലും ഇൻസ്റ്റാഗ്രാമിൽ ഇത് നിലനിർത്തിയിട്ടുണ്ട്. ഭീഷണിപ്പെടുത്തിയവർക്കെതിരെ പോലീസിൽ പരാതി നൽകാനാണ് പ്രിൻസിയുടെ തീരുമാനം.

Stories you may like

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ : 10 മീറ്റർ എയർ പിസ്റ്റളിൽ കമൽജീത്-സുരുചി സഖ്യത്തിന് സ്വർണ്ണം

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ വെല്ലുവിളി മറികടന്നാണ് ദക്ഷിണാഫ്രിക്ക 76 റൺസിന്റെ വിജയം നേടിയത്. 20 റൺസിനിടെ 3 വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലറും (35 പന്തിൽ 63) ഡെവാൾഡ് ബ്രെവിസും (45) ചേർന്നാണ് കരകയറ്റിയത്. ട്രിസ്റ്റൻ സ്റ്റബ്‌സ് 44 റൺസുമായി പുറത്താകാതെ നിന്നു. 188 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ പവർപ്ലേയിൽ തന്നെ തകർന്നു. 42 റൺസെടുത്ത ശിവം ദുബെ മാത്രമാണ് അല്പമെങ്കിലും പൊരുതിയത്. മാർക്കോ ജാൻസൻ നാലും കേശവ് മഹാരാജ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയെ 111 റൺസിൽ ഒതുക്കി. 2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യ വഴങ്ങുന്ന ആദ്യ തോൽവിയാണിത്.

ഫെബ്രുവരി 26-ന് ചെന്നൈയിൽ സിംബാബ്‌വെക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. അന്നുതന്നെ അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇൻഡീസിനെ നേരിടും. സെമി ഫൈനൽ സാധ്യതകൾ നിലനിർത്താൻ ഇന്ത്യയ്ക്ക് അടുത്ത മത്സരത്തിൽ വലിയ മാർജിനിലുള്ള വിജയം അനിവാര്യമാണ്.

Tags: david millerRJ Princy Parikh
Share
Tweet
Send
Share

Latest stories from this section

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

ഇതെന്ത് സിക്സ്, പന്ത് ബൗണ്ടറി കണ്ടതേയില്ല; ഇങ്ങനെയും ആറ് റൺസ് നേടാം

ഇതെന്ത് സിക്സ്, പന്ത് ബൗണ്ടറി കണ്ടതേയില്ല; ഇങ്ങനെയും ആറ് റൺസ് നേടാം

ഒരുത്തനു മലയുടെ കരുത്താണേ മറ്റൊരുത്തനൊരിടിമിന്നൽ കൊടിയാണേ, ഗ്രീൻഫീൽഡിൽ ‘രോ-കോ’ തരംഗം; നെറ്റ്സിൽ തകർത്തടിച്ച് താരങ്ങൾ

ഒരുത്തനു മലയുടെ കരുത്താണേ മറ്റൊരുത്തനൊരിടിമിന്നൽ കൊടിയാണേ, ഗ്രീൻഫീൽഡിൽ ‘രോ-കോ’ തരംഗം; നെറ്റ്സിൽ തകർത്തടിച്ച് താരങ്ങൾ

ഐ.പി.എൽ മിനി ലേലം ഗോവയിൽ, വമ്പൻ പേരുകളില്ല; ലേലവിളികളിൽ ആവേശം ഉണ്ടാകില്ല, പ്രതികരണവുമായി ആകാശ് ചോപ്ര

ഐ.പി.എൽ മിനി ലേലം ഗോവയിൽ, വമ്പൻ പേരുകളില്ല; ലേലവിളികളിൽ ആവേശം ഉണ്ടാകില്ല, പ്രതികരണവുമായി ആകാശ് ചോപ്ര

Latest News

ജെൻ സിയ്ക്കൊപ്പം ‘ഭജൻ ക്ലബ്ബിംഗ്’ ; ദീൻ ദയാൽ ഉപാധ്യായ ജയന്തിയിൽ പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജെൻ സിയ്ക്കൊപ്പം ‘ഭജൻ ക്ലബ്ബിംഗ്’ ; ദീൻ ദയാൽ ഉപാധ്യായ ജയന്തിയിൽ പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ : 10 മീറ്റർ എയർ പിസ്റ്റളിൽ കമൽജീത്-സുരുചി സഖ്യത്തിന് സ്വർണ്ണം

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ : 10 മീറ്റർ എയർ പിസ്റ്റളിൽ കമൽജീത്-സുരുചി സഖ്യത്തിന് സ്വർണ്ണം

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് തടഞ്ഞ് ഡൽഹി പോലീസ് ; യോഗേന്ദ്ര യാദവും ഐസ അധ്യക്ഷ നേഹ ബോറയും ഉൾപ്പടെ കസ്റ്റഡിയിൽ

വിവാദങ്ങൾക്ക് വിട ; സി.ബി.എസ്.ഇയെ ഇനി മൻദീപ് ഭണ്ഡാരി ഐഎഎസ് നയിക്കും

വിവാദങ്ങൾക്ക് വിട ; സി.ബി.എസ്.ഇയെ ഇനി മൻദീപ് ഭണ്ഡാരി ഐഎഎസ് നയിക്കും

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

പ്രധാനമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചു ; അഭിജിത് ദിപ്കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies