ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ മറ്റ് മാർഗങ്ങളില്ലാതെ വെടിനിർത്തലിനായി അപേക്ഷിക്കുകയായിരുന്നെന്ന് പാകിസ്താൻ ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദർ. സുപ്രധാനവ്യോമതാവളങ്ങൾക്കു നേരെ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ വെടിനിർത്തലിനായി ഇന്ത്യയോട് അഭ്യർത്ഥിക്കാൻ തങ്ങൾ നിർബന്ധിതരാകുകയായിരുന്നെന്ന് ഇസ്ഹാഖ് ദർവെളിപ്പെടുത്തി.
പാകിസ്താൻ പ്രത്യാക്രമണം നടത്താൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇന്ത്യ നൂർ ഖാൻ, ഷോർകോട്ട്വ്യോമതാവളങ്ങൾ ഉൾപ്പെടെയുള്ള പ്രധാന പാക് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതെന്നും ദാർസ്ഥിരീകരിച്ചു.
രണ്ട് വ്യോമതാവളങ്ങൾ ഇന്ത്യ ആക്രമിച്ചു. ഈ ഘട്ടത്തിൽ മധ്യസ്ഥതയ്ക്കായി സഹായംതേടിയുഎസിനേയും സൗദി അറേബ്യയേയും സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post