ടെഹ്‌റാൻ; ഇസ്രായേലിനെതിരായ യുദ്ധത്തിൽ ഇറാൻ വിജയിച്ചതായി പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇറാന്റെ വിജയം അമേരിക്കയുടെ മുഖത്തേറ്റ ശക്തമായ അടിയാണെന്നും ഖമേനി പറഞ്ഞു. വെടിനിർത്തലിന് ശേഷവും പൊതുമദ്ധ്യത്തിൽ വരാതെ ഖമേനി ഒഴിഞ്ഞുമാറി നടക്കുന്നത് എന്തെന്ന ചോദ്യം ഉയരുന്നതിനിടെയാണ് വീഡിയോ സന്ദേശവുമായി ഇയാളെത്തിയത്.
ഇറാന്റെ വിജയത്തിന് വേണ്ടി പ്രവൃത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി ഖമേനി പറഞ്ഞു.സയണിസ്റ്റ് ഭരണകൂടം പൂർണമായും നശിക്കുമെന്ന് തോന്നിയതുകൊണ്ടാണ് യുഎസ് ‘നേരിട്ടുള്ള യുദ്ധത്തിൽ പ്രവേശിച്ചതെന്ന് ഖമേനി ചൂണ്ടിക്കാട്ടി. ഈ യുദ്ധത്തിൽ നിന്ന് യുഎസിന് യാതൊരു നേട്ടവും ഉണ്ടായില്ല. ഇറാനിലെ 90 മില്യൻ ജനങ്ങളും ഒറ്റക്കെട്ടായി നിന്നു. ഇറാനിയൻ ജനത തങ്ങളുടെ സവിശേഷമായ സ്വഭാവം പ്രകടിപ്പിച്ചു. ആവശ്യമുള്ളപ്പോൾ ഇറാൻ ജനതയിൽ നിന്ന് ഒരൊറ്റ ശബ്ദം മാത്രമാണ് ഉയരുകയെന്ന് അവർ കാണിച്ചുതന്നതായും അദ്ദേഹം പറഞ്ഞു.
ഖമേനിയെ ലക്ഷ്യമാക്കി ആക്രമണങ്ങൾ ഉണ്ടാകരുതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയെങ്കിലും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാടല്ല ഉണ്ടാകുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഖേമനിയുടെ അന്ത്യമാണ് സംഘർഷങ്ങൾക്ക് അയവ് വരുത്തുകയെന്ന് നെതന്യാഹു പറയുകയും ചെയ്തിരുന്നു.
Discussion about this post