ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടെ രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാൻ സൈന്യം പദ്ധതിയിട്ടിരുന്നുവെന്നും അതിനായി ശ്രമിച്ചുവെന്നും വെളിപ്പെടുത്തി ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റസ് വ്യക്തമാക്കി.
ഖമനേി ബങ്കറിലേക്ക് പോയി ഒളിച്ചെന്നും ഉന്നത സൈനിക കമാൻഡർമാരുമായുള്ള ആശയവിനിമയം വിച്ഛേദിച്ചുവെന്നും കാറ്റ്‌സ് അവകാശപ്പെട്ടു. ഇസ്രായേലിന്റെ നീക്കം ഖമനേി മനസ്സിലാക്കി, വളരെ ആഴത്തിലുള്ള ബങ്കറിലേക്ക് മാറുകയും കമാൻഡർമാരുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഖമേനിയിയെ വധിക്കാനായില്ലെന്നും കാറ്റ്‌സ് അവകാശപ്പെട്ടു.
അതേസമയം ഇസ്രായേലിനെതിരായ യുദ്ധത്തിൽ ഇറാൻ വിജയിച്ചതായി പരമോന്നത നേതാവ് ആയത്തുള്ള അലിഖമേനി അവകാശപ്പെട്ടിരുന്നു. ഇറാന്റെ വിജയം അമേരിക്കയുടെ മുഖത്തേറ്റ ശക്തമായ അടിയാണെന്നും ഖമേനി പറഞ്ഞു. വെടിനിർത്തലിന് ശേഷവും പൊതുമദ്ധ്യത്തിൽ വരാതെ ഖമേനി ഒഴിഞ്ഞുമാറി നടക്കുന്നത് എന്തെന്ന ചോദ്യം ഉയരുന്നെയാണ് വീഡിയോ സന്ദേശവുമായി ഇയാളെത്തിയത്.
Discussion about this post