ബീജിങ് : ചൈനയിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ മിയാവോ ഹുവയെ ഉന്നത ഭരണസമിതിയിൽ നിന്ന് പുറത്താക്കി. ചൈനയിലെ ഉന്നത സൈനിക കമാൻഡ് ബോഡിയായ സെൻട്രൽ മിലിട്ടറി കമ്മീഷനിൽ നിന്നാണ് മിയാവോ ഹുവയെ പുറത്താക്കിയത്. അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് ചൈനീസ് സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ മുൻ രാഷ്ട്രീയ പ്രത്യയശാസ്ത്ര മേധാവിയെയും ചൈനീസ് സർക്കാർ സസ്പെൻഡ് ചെയ്തു.
ഗുരുതരമായ അച്ചടക്ക ലംഘനങ്ങളുടെ പേരിൽ കഴിഞ്ഞ നവംബറിൽ മിയാവോയ്ക്കെതിരെ ചൈനീസ് സർക്കാർ അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിന് പിന്നാലെ ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ സീനിയർ ലീഡർഷിപ്പ് പേജിൽ നിന്ന് മിയാവോയുടെ ചിത്രം കഴിഞ്ഞ ദിവസങ്ങളിലായി നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗുരുതരമായ അച്ചടക്ക ലംഘനങ്ങളുടെയും നിയമ ലംഘനങ്ങളുടെയും പേരിൽ അദ്ദേഹത്തെ ഉന്നത ഭരണസമിതിയിൽ നിന്നും പുറത്താക്കുന്നതായി ചൈനീസ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.
ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്ന വ്യക്തിയാണ് മിയാവോ ഹുവ. ഷി ഒരു പ്രാദേശിക ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന കാലം മുതലുണ്ടായിരുന്ന സൗഹൃദം ആയിരുന്നു ഇത്. പിന്നീട്
മിയാവോയെ കേന്ദ്ര സൈനിക കമ്മീഷനായി ഉയർത്തിയതും ഷിയുടെ വ്യക്തിപരമായ തീരുമാനമായിരുന്നു.
Discussion about this post