വിരാട് കോഹ്‌ലിക്കും സുനിൽ ഗവാസ്കറിനും പകരം തന്റെ ഇഷ്ട ബാറ്റ്‌സ്മാൻ സച്ചിൻ ടെണ്ടുൽക്കറാണെന്ന് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം അലൻ ലാംബ്. ഒരു ടെസ്റ്റ് മത്സരത്തിനിടെ സച്ചിൻ സെഞ്ച്വറി നേടിയത് താൻ അദ്ദേഹത്തിന്റെ ക്യാച്ച് കൈവിട്ട് കളഞ്ഞത് കൊണ്ടാണെന്നും അലൻ തമാശയായി പറഞ്ഞു.
1990 ഓഗസ്റ്റിൽ ഓൾഡ് ട്രാഫോർഡിൽ ഇംഗ്ലണ്ടിനെതിരെ സച്ചിന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി (119*) നെക്കുറിച്ചാണ് ലാംബ് പരാമർശിച്ചത്. ടെസ്റ്റിൽ സച്ചിന്റെ ആദ്യ സെഞ്ച്വറി കൂടിയായിരുന്നു ഇത്. മികച്ച താരം ആരാണ് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ അഭിപ്രായം ഇങ്ങനെ:
“സച്ചിൻ തന്നെ ഏറ്റവും മികച്ചവൻ. അവന് 18 വയസ്സുള്ളപ്പോൾ ഞാൻ അദ്ദേഹത്തിനെതിരെ കളിച്ചിട്ടുണ്ട്. സ്ലിപ്പിൽ ഞാൻ അവന്റെ ക്യാച്ച് കൈവിട്ട് കളഞ്ഞു. ആ മത്സരത്തിൽ അദ്ദേഹം സെഞ്ച്വറി നേടി ചരിത്രത്തിലിടം നേടി. ഞാൻ സച്ചിനോട് പറഞ്ഞിട്ടുണ്ട് , ഞാൻ കാരണമാണ് നീ ചരിത്രത്തിലിടം നേടിയതെന്നൊക്കെ.”
വേഗത്തിൽ സ്കോർ ചെയ്യാനുള്ള കോഹ്‌ലിയുടെ കഴിവിനെ പ്രശംസിച്ച മുൻ ഇംഗ്ലണ്ട് താരം, ഗാവസ്കറിന്റെ കാലഘട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ സച്ചിൻ കളിക്കുന്നത് കനാന്യൻ ലാംബ് ആഗ്രഹിച്ചു:
“കോഹ്‌ലി ഒരു മികച്ച കളിക്കാരനാണ്, അദ്ദേഹത്തിന് ആയുധപ്പുരയിൽ എല്ലാ ഷോട്ടുകളും ഉണ്ട്. അവന് വേഗത്തിൽ സ്കോർ ചെയ്യാൻ കഴിയും. പക്ഷേ ഞാൻ കളിച്ചതിൽ ഏറ്റവും മികച്ച കളിക്കാരനെ കേൾക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആ ഇന്ത്യൻ കളിക്കാരൻ സച്ചിൻ തന്നെയാണ്, സണ്ണിയെക്കാൾ( ഗവാസ്‌ക്കർ) മുന്നിലാണ് അവൻ. സച്ചിൻ വെസ്റ്റ് ഇൻഡീസിനെതിരെ കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു. അന്നത്തെ വെസ്റ്റ് ഇൻഡീസ് തീപ്പൊരികൾക്ക് എതിരെ സുനിൽ റൺ നേടിയിരുന്നു. അതുപോലെ സച്ചിനും കളിക്കുന്നത് കാണാനാണ് ഞാൻ ആഗ്രഹിച്ചു.”
Discussion about this post