കേരള പോലീസ് സേനയുടെ തലപ്പത്തേക്ക് റവാഡ ചന്ദ്രശേഖർ. പോലീസ് മേധാവിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന എഡിജിപി എച്ച്.വെങ്കിടേഷ് പുതിയ പോലീസ് മേധാവിക്ക് ബാറ്റണ്‍ കൈമാറി.
നിലവിൽ പോലീസ് ആസ്ഥാനത്ത് ധീരസ്മൃതി ഭൂമിയിൽ പുഷ്പചക്രം അർപ്പിക്കുന്നതടക്കം ചടങ്ങുകൾ പുരോഗമിക്കുകയാണ്. ഭാര്യക്കൊപ്പമാണ് അദ്ദേഹം സേന ആസ്ഥാനത്ത് എത്തിയത്. ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം രാവിലെ പത്തരയ്ക്കുള്ള വിമാനത്തിൽ അദ്ദേഹം കണ്ണൂരിലേക്ക് പോകും.
1991 കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ ദീർഘകാലമായി കേന്ദ്രഡെപ്യൂട്ടേഷനിൽ ജോലി ചെയ്ത് വരികയാണ്. നിലവിൽ സിബിഐയുടെ സ്‌പെഷ്യൽഡയറക്ടറാണ് ഇദ്ദേഹം. പത്തനംതിട്ട എഎസ്പി, പാലക്കാട് ക്രൈം ബ്രാഞ്ച് എസ്പി, തിരുവനന്തപുരംപോലീസ് കമ്മീഷണർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷനിൽനിന്ന് നേരേപോലീസ് മേധാവി സ്ഥാനത്തെത്തുന്നയാൾ എന്നൊരു പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. തലശ്ശേരിഎഎസ്പി ആയാണ് റവാഡയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ചുമതലയേറ്റ് 48 മണിക്കൂറിലാണ് കൂത്തുപറമ്പ് വെടിവെപ്പുണ്ടാകുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് റവാഡചന്ദ്രശേഖർ ആരോപണ നിഴലിലായിരുന്നു. 2026 ജൂലായ് അവസാനം വരെയാണ് ചന്ദ്രശേഖറിന്സർവീസ്. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഒരു വർഷം കൂടി അദ്ദേഹത്തിന് സർവീസ്കാലാവധി നീട്ടി നൽകാനാകും.
Discussion about this post