തെലങ്കാനയിൽ മരുന്നുനിർമ്മാണശാലയിൽ വൻ പൊട്ടിത്തെറി. സംഗാറെഡ്ഡി ജില്ലയിലെ സിഗാച്ചി എന്ന ഫാർമ കമ്പനിയിലാണ് അപകടമുണ്ടായത്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 45 ആയി. ദുരന്തത്തിന്റെ വ്യാപ്തിയനുസരിച്ച് മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.അപകട സമയത്ത് 98 പേരാണ് ഫാക്ടറിയിൽ ജോലിക്കുണ്ടായിരുന്നത്.സാരമായ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമായി തുടരുകയാണ്.
സിഗച്ചി ഇൻഡസ്ട്രിസിന്റെ ബോയ്‌ലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തീപിടിത്തത്തിൽ കത്തിയമർന്ന ആവശിഷ്ടങ്ങൾ നീക്കിയുള്ള തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. അവശിഷ്ടങ്ങൾ നീക്കുന്ന ജോലികൾ ഇനിയും ബാക്കിയുണ്ടെന്ന് ഹൈദരാബാദ് പോലീസ് പറഞ്ഞു
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധന സഹായം പ്രഖ്യാപിച്ചു.
Discussion about this post