വാഷിംഗ്ടൺ : യുഎസ് ഹിന്ദു ക്ഷേത്രത്തിനു നേരെ തുടർച്ചയായി വെടിവെപ്പ് നടക്കുന്നതായി റിപ്പോർട്ട്. വടക്കൻ യൂട്ടായിലെ സ്പാനിഷ് ഫോർക്കിലുള്ള ഇസ്‌കോൺ ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ നിരവധി തവണ ക്ഷേത്രത്തിന് നേരെ വെടിവെപ്പ് നടന്നു. ക്ഷേത്ര കെട്ടിടത്തിൽ മുപ്പതോളം ബുള്ളറ്റുകൾ തറച്ച നിലയിൽ കണ്ടെത്തി.
ക്ഷേത്ര അധികൃതരുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. വിദേശ ആക്രമണം ആയിരിക്കാം നടക്കുന്നത് എന്നാണ് പോലീസ് നൽകുന്ന സൂചന. ക്ഷേത്രാങ്കണത്തിലേക്ക് ഒരു വാഹനം അടുക്കുന്നതും മതിലിന് സമീപമായി നിർത്തുന്നതും, ആരോ വാഹനത്തിൽ നിന്ന് വെടിയുതിർത്ത് വേഗത്തിൽ കടന്നുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്നും പോലീസ് കണ്ടെത്തി.
താഴികക്കുടം, കമാനങ്ങൾ, പ്രധാന ആരാധനാ ഹാളിലേക്ക് തുറക്കുന്ന രണ്ടാം നിലയിലെ ജനൽ എന്നിവിടങ്ങളിലെല്ലാം ബുള്ളറ്റുകൾ തറച്ചിട്ടുണ്ട്. യൂട്ടാ കൗണ്ടി ഷെരീഫ് ഓഫീസ് ആണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്.1990 കളുടെ തുടക്കത്തിൽ നിർമ്മിക്കപ്പെട്ട ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രം വാർഷിക ഹോളി ഉത്സവത്തിന്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പുറത്തുനിന്നുമുള്ള ആയിരക്കണക്കിന് ഭക്തർ എത്തുന്ന ക്ഷേത്രമാണിത്.
Discussion about this post