കൊൽക്കത്ത ഹൈക്കോടതി നിയമപോരാട്ടത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഭാര്യയ്ക്കും മകൾക്കും ജീവനാംശം 4 ലക്ഷം രൂപ നൽകാൻ ഉത്തരവിട്ട് കോടതി. ഭാര്യ ഹസിൻ ജഹാനും മകൾ ഐറയ്ക്കുമായി പ്രതിമാസം 4 ലക്ഷം രൂപ നൽകണമെന്നാണ് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. ഭാര്യയ്ക്ക് പ്രതിമാസം 1.50 ലക്ഷം രൂപയും മകൾക്ക് പ്രതിമാസം 2.50 ലക്ഷം രൂപയുമാണ് നൽകേണ്ടത്. ആറ് മാസത്തിനുള്ളിൽ കേസ് തീർപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
നേരത്തെ, ഹസിൻ ജഹാനും മകൾക്കുമായി 1.3 ലക്ഷം രൂപ പ്രതിമാസം ജീവനാംശം നൽകണമെന്ന് ഹസിൻ ജഹാൻ നൽകിയ പരാതിയിൽ കൊൽക്കത്തയിലെ ആലിപ്പോർ കോടതി വിധിച്ചിരുന്നു. 50,000 രൂപ ഹസിൻ ജഹാനും 80,000 രൂപ മകൾക്കും എന്നായിരുന്നു വിധി. ഇതിനെതിരെ ഹസിൻ ജഹാൻ നൽകിയ അപ്പീലിലാണ്, ജീവനാംശം കുത്തനെ വർധിപ്പിച്ചുകൊണ്ടുള്ള കൽക്കട്ട ഹൈക്കോടതിയുടെ വിധി.
ഷമിയുടെ വരുമാനം, മകളുടെ ഭാവി, വേർപിരിയുന്നതിനു മുമ്പ് ഭാര്യ ഹസിൻ ജഹാൻ ആസ്വദിച്ചിരുന്ന ജീവിതശൈലി എന്നിവ കണക്കിലെടുത്താണ് ഈ തുക തീരുമാനിച്ചതെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. എതിർകക്ഷിയുടെ/ഭർത്താവിന്റെ വരുമാനം, സാമ്പത്തിക വെളിപ്പെടുത്തൽ, വരുമാനം എന്നിവ പ്രകാരം അയാൾക്ക് ഉയർന്ന തുക നൽകാൻ കഴിയുമെന്ന് കണ്ടെത്തി. അവിവാഹിതയായി തുടരുകയും കുട്ടിയുമായി സ്വതന്ത്രമായി താമസിക്കുകയും ചെയ്യുന്ന ഹർജിക്കാരിയായ ഭാര്യക്ക് വിവാഹജീവിതത്തിനിടയിൽ ആസ്വദിച്ച ഒരു ലെവൽ ലൈസൻസിന് അർഹതയുണ്ട്, അത് അവളുടെ ഭാവിയും കുട്ടിയുടെ ഭാവിയും ന്യായമായും സുരക്ഷിതമാക്കുന്നുവെന്ന്
ഇന്ത്യൻ ദേശീയ ടീമിൽ അംഗമായ മുഹമ്മദ് ഷമിക്ക് സാമ്പത്തിക ഭദ്രതയുണ്ടെന്നും ഉയർന്ന തുക മുൻ ഭാര്യയ്ക്കും മകൾക്കും ജീവനാംശമായി നൽകാൻ കെൽപ്പുണ്ടെന്നും ഹസിൻ ജഹാന്റെ അഭിഭാഷകൻ വാദിച്ചു. 2021 സാമ്പത്തിക വർഷം സമർപ്പിച്ച നികുതി റിട്ടേണുകൾ പ്രകാരം ഷമിയുടെ വാർഷിക വരുമാനം ഏതാണ്ട് 7.19 കോടി രൂപയായിരുന്നു. അതായത് പ്രതിമാസം 60 ലക്ഷം രൂപയ്ക്കു മുകളിൽ. ഈ സാഹചര്യത്തിൽ കൂടുതൽ ഉയർന്ന തുക നൽകാൻ ഷമിക്ക് കഴിയുമെന്നായിരുന്നു വാദം.
Discussion about this post