എഡ്ജ്ബാസ്റ്റണിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിന്റെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന്റെ ബാറ്റിംഗ് ശൈലിയെ ഇതിഹാസ ബാറ്റ്സ്മാൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിംഗ് ശൈലിയുമായി താരതമ്യം ചെയ്ത് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഡേവിഡ് ലോയ്ഡ്. ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയ ഗിൽ ഇന്നലെ 216 പന്തിൽ നിന്ന് പുറത്താകാതെ 114 റൺസ് നേടി മറ്റൊരു ബാറ്റിംഗ് മാസ്റ്റർക്ലാസ് കാഴ്ചവെച്ചു.
ഇന്ത്യ 95/2 എന്ന നിലയിൽ നിൽക്കുന്ന സമയത്താണ് ഗിൽ ക്രീസിൽ എത്തിയത്. ഇന്നിംഗ്‌സിലുടനീളം മാസും ക്‌ളാസും ഇടകലർന്ന രീതിയിൽ ഉള്ള ബാറ്റിംഗ് താരം കാഴ്ചവെക്കുകയും ചെയ്‌തു. തെറ്റുകൾ വരുത്താതെ ഉള്ള ശൈലിയിൽ ഉള്ള ബാറ്റിംഗ്- അത് ആയിരുന്നു ഇന്നലത്തെ ഗില്ലിന്റെ ബാറ്റിങ്ങിന്റെ പ്രത്യേകത. ക്യാപ്റ്റനെന്ന നിലയിൽ ആദ്യ രണ്ട് ടെസ്റ്റുകളിൽ സെഞ്ച്വറി നേടിയതോടെ വിരാട് കോഹ്‌ലി, വിജയ് ഹസാരെ, സുനിൽ ഗവാസ്കർ എന്നിവർ അടങ്ങുന്ന നിരയിലേക്ക് താരം ചേരുകയും ചെയ്‌തു.
“ഗിൽ നാലാം നമ്പറിൽ നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഹെഡിംഗ്ലിയിൽ ഒരു സെഞ്ച്വറിയും ഇവിടെ മറ്റൊരു സെഞ്ച്വറിയും നേടി. ബാറ്റിംഗ് അദ്ദേഹത്തിന് അനായാസമായി തോന്നുന്നു, കാണാൻ അദ്ദേഹം അത്ര മികവാണ് കാണിക്കുന്നത്. മുഹമ്മദ് അസ്ഹറുദ്ദീനെ അദ്ദേഹം എനിക്ക് ഓർമ്മിപ്പിക്കുന്നു. അത്ര മികച്ച സ്ട്രോക്ക് പ്ലേ ആണ് അദ്ദേഹം കാഴ്ചവെച്ചത്.”
അദ്ദേഹം കൂട്ടിച്ചേർത്തു:
“25 വയസ് മാത്രം ഉള്ള ഗിൽ ഇനി ശ്രദ്ധിക്കേണ്ടത് ക്യാപ്റ്റൻസി സെറ്റ് ആക്കാൻ ആണ്. ആദ്യ മത്സരത്തിൽ അവൻ കുറെ തെറ്റുകൾ വരുത്തിയിരുന്നു”
ഈ പരമ്പരക്ക് മുമ്പ് നായകൻ ആയി തിരഞ്ഞെടുക്കപ്പെട്ട ഗിൽ വലിയ വിമർശനമാണ് കേട്ടത്. അന്ന് മോശം ടെസ്റ്റ് റെക്കോഡുള്ള ഗില്ലിനെ നായകനാക്കിയതിന് ഏവരും ട്രോളിയപ്പോൾ മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ തുടർച്ചയായി നടത്തി ഗിൽ അവർക്ക് മറുപടികൾ കൊടുക്കുന്നു.
Discussion about this post