ന്യൂഡൽഹി : ദലൈലാമയുടെ പിൻഗാമിയെ തീരുമാനിക്കുന്നതുമായ ബന്ധപ്പെട്ടുള്ള തർക്കങ്ങളിൽ ചൈനയ്ക്കുള്ള സന്ദേശം വ്യക്തമാക്കി ഇന്ത്യ. പിൻഗാമിയെ തീരുമാനിക്കാനുള്ള പൂർണ്ണ അധികാരവും അവകാശവും ദലൈലാമയ്ക്ക് മാത്രമാണ് ഉള്ളത് എന്ന് ഇന്ത്യ അറിയിച്ചു. ദലൈലാമയുടെ അടുത്ത അവകാശിയെ ബീജിങ് അംഗീകരിക്കണം എന്ന ചൈനയുടെ വാദത്തെ ഇന്ത്യ തള്ളിക്കളഞ്ഞു.
” ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ ടിബറ്റുകാർക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അനുയായികൾക്കും വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് വഹിക്കുന്നത്. അദ്ദേഹത്തിന്റെ പിൻഗാമിയെക്കുറിച്ചുള്ള തീരുമാനം ദലൈലാമയുടേത് മാത്രമാണ്,” എന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ദലൈലാമയുടെ 90-ാം ജന്മദിനം ആഘോഷിക്കുന്ന പരിപാടികളിൽ ഇന്ത്യൻ സർക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനായി ധർമ്മശാലയിൽ എത്തിയപ്പോഴായിരുന്നു റിജിജുവിന്റെ ഈ പ്രതികരണം. സർക്കാരിനെ പ്രതിനിധീകരിച്ച് ജനതാദൾ (യുണൈറ്റഡ്) നേതാവ് ലല്ലൻ സിങ്ങും അദ്ദേഹത്തോടൊപ്പം ചടങ്ങിൽ പങ്കെടുക്കും.
Discussion about this post