ഒരു മത്സരത്തിൽ ആറ് വിക്കറ്റുകൾ വീഴ്ത്തുന്നു, മറ്റൊരു മത്സരത്തിൽ ഹാട്രിക്ക് നേടുന്നു, എന്നിട്ടും ടീം തോൽക്കുന്ന അവസ്ഥ. ശ്രീലങ്കൻ സ്പിന്നർ അഖില ദനഞ്ജയയാണ് ഈ രണ്ട് അവസരത്തിലും മികച്ച പ്രകടനം നടത്തിയിട്ടും ടീം തോൽക്കുന്ന കാഴ്ച്ച നേരിട്ട് കാണേണ്ടതായി വന്നത്. ഒരു മത്സരത്തിൽ ഹാട്രിക്കും അതെ മത്സരത്തിൽ തന്നെ ഓവറിൽ ആറ് സിക്സ് വഴങ്ങി എന്ന നാണക്കേടും താരത്തിന് അവകാശപ്പെട്ടതാണ്.
എല്ലാത്തിന്റെയും തുടക്കം ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിൽ നിന്നാണ്. വർഷം 2017 , ഇന്ത്യ ശ്രീലങ്കക്ക് എതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിന് ഇറങ്ങുന്നു. ആദ്യം ബാറ്റ് ചെയ്ത ലങ്ക ഉയർത്തിയ 232 റൺ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ മറുപടിയിൽ വമ്പൻ തകർച്ചയാണ് നേരിട്ടത്. അഖില ദനഞ്ജയയുടെ തകർപ്പൻ സ്പിൻ ബോളിങ്ങിന് മുന്നിൽ തകർന്ന ഇന്ത്യ 131 – 7 എന്ന നിലയിലേക്ക് വീണു. അഖില ദനഞ്ജയ തന്നെയാണ് 6 വിക്കറ്റുകൾ വീഴ്ത്തിയതും. അങ്ങനെ തകർന്ന ഇന്ത്യ തോൽക്കുമെന്ന് ഏവരും കരുതിയ സമയത്ത് ക്രീസിൽ ഉറച്ച മഹേന്ദ്ര സിംഗ് ധോണി- ഭുവനേശ്വർ കുമാർ സഖ്യം ഇന്ത്യയെ വിജയവര കടത്തി. ധോണി 45 റൺസും ഭുവനേശ്വർ 53 റൺസും നേടി ഇന്ത്യ ഒരിക്കലും ജയിക്കില്ല എന്ന് കരുതിയ മത്സരം ജയിപ്പിച്ചു.
അന്നത്തെ ഭാഗ്യക്കേടിന് ശേഷം നാല് വർഷങ്ങൾ കഴിഞ്ഞ് 2021 ലേക്ക് വന്നപ്പോൾ വെസ്റ്റ് ഇൻഡീസ് ലങ്ക, ടി 20 മത്സരം നടക്കുന്നു. ആദ്യം ബാറ്റ് ചെയ്ത ലങ്ക 131 – 9 നേടുന്നു. വെസ്റ്റ് ഇൻഡീസ് ആകട്ടെ 62 – 4 എന്ന നിലയിലേക്ക് വീണതാണ്. മൂന്നാം ഓവറിൽ എവിൻ ലൂയിസിനെ പുറത്താക്കി തുടങ്ങിയ അഖില ദനഞ്ജയ അടുത്ത പന്തിൽ ഗെയിലിനെയും തൊട്ടടുത്ത പന്തിൽ പൂരനെയും മടക്കി ഹാട്രിക്ക് തികക്കുന്നു.
ഇതോടെ ഹീറോയായി മാറിയ താരം 5 ആം ഓവറിൽ എത്താൻ ഇരുന്നപ്പോൾ ഇനിയും വിക്കറ്റുകൾ കിട്ടും എന്നാണ് ലങ്കൻ നായകൻ കരുതിയത്. എന്നാൽ അവിടെ പണി പാളി. അഖില ദനഞ്ജയ അവിടെ നേരിട്ടത് പൊള്ളാർഡിനെ ആയിരുന്നു. അവിടെ തുടർച്ചയായി 6 സിക്സ് ആണ് പൊള്ളാർഡ് ആ ഓവറിൽ നേടിയത് . യുവരാജ് പണ്ട് ബ്രോഡിനെ തൂക്കിയത് പോലെ ഉള്ള കാഴ്ച്ച ആയ പോയി ഇത്.
എന്തായാലും ഇതിലും വലിയ ഭാഗ്യംകെട്ട താരം വേറെ ഇല്ല എന്നാണ് ആരാധകർ പറയുന്നത്.
Discussion about this post