തുടർച്ചയായി സിക്സറുകൾ അടിക്കുക എന്നത് ഏതൊരു ക്രിക്കറ്റ് ബാറ്റ്‌സ്മാനും ആഗ്രഹിക്കുന്ന ഒരു കാര്യം ആണെങ്കിലും അത് അത്ര എളുപ്പമുള കാര്യമല്ല എന്ന് ക്രിക്കറ്റ് കാണുന്ന അല്ലെങ്കിൽ അത് കളിച്ചിട്ടുള്ള എല്ലാവർക്കും അറിവുള്ള കാര്യമാണ് . 2011 ലോകകപ്പിൽ എം.എസ്. ധോണിയുടെ ഐക്കണിക് സിക്സും 2007 ടി20 ലോകകപ്പിൽ യുവരാജ് സിംഗിന്റെ ഒരു ഓവറിൽ ആറ് സിക്സറുകളും നമുക്കെല്ലാവർക്കും ഓർമ്മയുണ്ട്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഹാർഡ് ഹിറ്റിങ് താരങ്ങൾ കൂടിയാണ് ഇരുവരും. 2008 ൽ 125 മീറ്റർ സിക്സ് അടിച്ച ദക്ഷിണാഫ്രിക്കയുടെ ആൽബി മോർക്കൽ ആണ് ഐപിഎല്ലിൽ ഫോർമാറ്റിൽ ഏറ്റവും വലിയ സിക്സ് അടിച്ച റെക്കോഡിന് ഉടമ.
അതേസമയം ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സിക്സ് നേടിയതിന്റെ റെക്കോർഡ് പാകിസ്ഥാന്റെ ഷാഹിദ് അഫ്രീദിയുടെ പേരിലാണ്. 2013 ൽ ദക്ഷിണാഫ്രിക്കയുടെ റയാൻ മക്ലാരനെതിരെ 153 മീറ്റർ ഉയരത്തിൽ ഉള്ള സിക്സ് ആണ് അഫ്രീദി നേടിയത്. എന്തിരുന്നാലും ക്രിക്കറ്റിലെ ഏറ്റവും ദൈർഘ്യമേറിയ സിക്സ് 556 മൈൽ പറന്ന് പൊങ്ങി എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടോ? ശരിയാണ്, അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. അത് നേടിയത് ക്രിസ് ഗെയിൽ അല്ല മറിച്ച് ജിമ്മി സിൻക്ലെയർ എന്ന ബാറ്റ്സ്മാൻ ആണ്.
എന്തായാലും ജിമ്മിയുടെ ബാറ്റിൽ സ്പ്രിങ് വെച്ചത് കൊണ്ടോ അല്ലെങ്കിൽ പവർ കൂട്ടാൻ ഉള്ള എന്തെങ്കിലും യന്ത്രമോ ഒന്നും അതിൽ വെച്ചത് കൊണ്ടോ അല്ല പന്ത് ഇത്രമാത്രം ഉയരത്തിൽ പോയത്. സംഭവിച്ചത് ഇങ്ങനെ ആയിരുന്നു:
ജോഹന്നാസ്ബർഗിലെ ഓൾഡ് വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ ജിമ്മി ബാറ്റ് ചെയ്യുകയായിരുന്നു. ഓൾഡ് വാണ്ടറേഴ്‌സ് സ്റ്റേഡിയം ട്രെയിൻ ട്രാക്കിലാണ് സ്ഥിതി ചെയ്യുന്നത്. ജിമ്മി ഒരു ഹാർഡ് ഹിറ്റിംഗ് ബാറ്റ്സ്മാൻ ആയിരുന്നു. ഒരു ദിവസം അദ്ദേഹം അദ്ദേഹം അടിച്ച പന്ത് നന്നായി അടുത്ത പാളത്തിൽ ഉണ്ടായിരുന്ന ട്രെയിനിന്റെ ബോഗിയിൽ വീണു.
പന്ത് എടുക്കാനായി ആളുകൾ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ട്രെയിൻ പുറപ്പെട്ടിരുന്നു. ആ ട്രെയിൻ പോർട്ട് എലിസബത്തിലേക്ക് ആണ് പുറപ്പെട്ടത്. ജിമ്മി ഷോട്ട് കളിച്ച സ്ഥലത്ത് നിന്ന് ഏകദേശം 560 മൈൽ അകലെയാണിത്. പന്ത് എന്തായാലും വീണ്ടെടുത്ത് ജോഹന്നാസ്ബർഗിലേക്ക് തിരിച്ചയച്ചു. അവിടെ അത് വാണ്ടറേഴ്‌സ് ക്രിക്കറ്റ് ക്ലബ് ഹൗസിൽ പ്രദർശനത്തിന് വച്ചു. നിർഭാഗ്യവശാൽ ക്ലബിൽ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഉണ്ടായ ഒരു തീപിടുത്തത്തിൽ പന്തും മറ്റ് നിരവധി മികച്ച ക്രിക്കറ്റ് കലാസൃഷ്ടികളും കത്തിനശിച്ചു.
Discussion about this post