.വരുമാന സമത്വത്തിൽ ബഹുദൂരം കുതിച്ച് ഇന്ത്യ. ഏറ്റവും പുതിയ ലോക ബാങ്ക് റാങ്കിങ്ങിൽ ഇന്ത്യ നാലാം സ്ഥാനം നേടി.25.5 ജിനി സൂചികയോടെയാണ് ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്. വരുമാന സമത്വത്തിൽ സ്ലോവാക് റിപ്പബ്ലിക്, സ്ലോവേനിയ, ബെലാറസ് എന്നീ രാജ്യങ്ങൾ മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിൽ.
ലോക ബാങ്കിന്റെ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ ജിനി സ്‌കോർ ഇപ്പോൾ ചൈന (35.7), യുഎസ്(41.8), എല്ലാ ജി7, ജി20 രാജ്യങ്ങൾ ഉൾപ്പെടെ പല വികസിത രാജ്യങ്ങളേക്കാളും മുന്നിലാണ്. 2011നും 2023-നും ഇടയിൽ 17.1 കോടി ഇന്ത്യക്കാർ അതിദാരിദ്ര്യത്തിൽനിന്ന് കരകയറി. ഈ കാലയളവിൽ ദാരിദ്ര്യനിരക്ക് കുത്തനെ കുറഞ്ഞു. പ്രതിദിനം 2.15 ഡോളർ എന്ന ആഗോള ദാരിദ്ര്യ പരിധി അടിസ്ഥാനമാക്കി 16.2 ശതമാനത്തിൽനിന്ന് ഇന്ത്യയുടേത് വെറും 2.3 ശതമാനമായി കുറഞ്ഞു.
വരുമാന വിതരണത്തിന്റെ തോത് അളക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന സൂചികയാണ് ജിനി. പൂജ്യം എന്ന സ്‌കോർ പൂർണ്ണ സമത്വത്തെയും 100 എന്ന സ്‌കോർ പരമാവധി അസമത്വത്തെയും സൂചിപ്പിക്കുന്നു.
Discussion about this post