കളിക്കുന്നതിനിടെ അബദ്ധത്തിൽ വാഷിങ് മെഷീനിൽ അകപ്പെട്ട നാലുവയസുകാരന് തുണയായി അഗ്നിരക്ഷാസേനാംഗങ്ങൾ.ഒളവണ്ണ ഇരിങ്ങല്ലൂർ ഞണ്ടിത്താഴത്ത് ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം.ഹറഫാ മഹലിൽ താമസിക്കുന്ന സുഹൈബിന്റെ മകൻ മുഹമ്മദ് ഹനാനാണ് കളിക്കുന്നതിനിടയിൽ വാഷിങ് മെഷീനിനകത്ത് കുടുങ്ങി പോയത് മീഞ്ചന്ത നിലയത്തിലെ അഗ്നിരക്ഷാസേനാംഗങ്ങൾ എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്.
നാലു വയസ്സുള്ള കുട്ടി മെഷീനിൽ കുടുങ്ങി എന്ന വിവരം അറിഞ്ഞപ്പോൾ കുഞ്ഞിന്റെ കയ്യോ കാലോ കുടുങ്ങിയെന്നാണ് ഫയർ ഫോഴ്‌സ് ആദ്യം കരുതിയത്. എന്നാൽ വീട്ടിലെത്തിയപ്പോഴാണ് കുട്ടി വാഷിങ് മെഷീന് ഉള്ളിൽ പൂർണ്ണമായും അകപ്പെട്ടതാണെന്ന് മനസ്സിലായത്.
വാഷിങ് മെഷീനിലെ വസ്ത്രമുണക്കുന്ന ഭാഗത്താണ് കുട്ടി കുടുങ്ങിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ ഭാഗം മെഷീനിൽനിന്ന് വേർപെടുത്തിയശേഷം യന്ത്രമുപയോഗിച്ച് കട്ട് ചെയ്താണ് കുട്ടിയെ രക്ഷപെടുത്തിയത്.
Discussion about this post