അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെയും പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെയും പ്രതിനിധീകരിച്ച് കളിച്ച മൂന്ന് കളിക്കാരാണ് ഉണ്ടായിരുന്നത്. എങ്ങനെയാണല്ലേ ശത്രു രാജ്യത്തിന് വേണ്ടി ഈ മൂന്ന് താരങ്ങൾ കളിച്ചത്? 1947-ലെ വിഭജനത്തെ തുടർന്നാണ് ഈ അസാധാരണ സംഭവം നടന്നത്. ഗുൽ മുഹമ്മദ്, അമീർ ഇലാഹി, അബ്ദുൾ ഹഫീസ് കർദാർ എന്നിവർ സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യക്കായി വേണ്ടിയാണ് കളിച്ചത്.
സ്വാതന്ത്ര്യാനന്തരം പാകിസ്ഥാൻ ഒരു സ്വാതന്ത്ര്യ രാഷ്ട്രമായി മാറിയപ്പോൾ ഈ മൂന്ന് താരങ്ങളും പിന്നെ കളിച്ചത് പാകിസ്ഥാൻ ടീമിന് വേണ്ടി ആയിരുന്നു. ഈ താരങ്ങളെക്കുറിച്ച് കൂടുതൽ അറിയാം:
1. അമീർ ഇലാഹി
ബോളിങ് ശരാശരി 25 , 119 മത്സരങ്ങളിൽ നിന്ന് 506 വിക്കറ്റുകൾ, അമീർ ഇലാഹി തന്റെ കാലഘട്ടത്തിലെ ഒരു മികച്ച പ്രതിഭയായിരുന്നു എന്ന് മനസിലാക്കാൻ ഈ കണക്കുകൾ തന്നെ ധാരാളം. മീഡിയം പേസറായി കരിയർ ആരംഭിച്ചെങ്കിലും പിന്നീട് ലെഗ് ബ്രേക്കിലേക്ക് മാറിയ ഇലാഹി 1947 മുതൽ ആകെ ആറ് ടെസ്റ്റ് മത്സരങ്ങൾ കളിച്ചു. 1947 ൽ സിഡ്‌നിയിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഇലാഹി, 1952-53 ൽ പാകിസ്ഥാനായി അഞ്ച് മത്സരങ്ങൾ കൂടി കളിച്ചു.
2. അബ്ദുൾ ഹഫീസ് കർദാർ
‘പാകിസ്ഥാൻ ക്രിക്കറ്റിന്റെ പിതാവ്’ എന്നറിയപ്പെടുന്ന അബ്ദുൾ ഹഫീസ് കർദാർ സ്വാതന്ത്ര്യകാലത്ത് ക്രിക്കറ്റിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായിരുന്നു. ഇടംകൈയ്യൻ ബാറ്റ്‌സ്മാനും അതുപോലെ തന്നെ ശക്തനായ ഇടംകൈയ്യൻ സ്പിന്നറുമായ കർദാർ, പാകിസ്ഥാനു വേണ്ടി 23 മത്സരങ്ങൾ കളിക്കുന്നതിന് മുമ്പ് ഇന്ത്യയ്ക്കായി മൂന്ന് ടെസ്റ്റുകൾ കളിച്ചു. 1952 ൽ കർദാർ പാകിസ്ഥാന്റെ നായകനായപ്പോൾ അരങ്ങേറ്റം ഇന്ത്യക്ക് എതിരെ ആയിരുന്നു.
3. ഗുൽ മുഹമ്മദ്
” തത്ത്വചിന്താഗതിക്കാരനായ ക്രിക്കറ്റ് ഭരണാധികാരി “എന്ന നിലയിൽ അറിയപ്പെട്ട താരം ഡോൺ ബ്രാഡ്മാനുമായിട്ടുള്ള തന്റെ പോരാട്ടങ്ങളുടെ പേരിലാണ് അറിയപ്പെട്ടത്.
എന്തായാലും ബാഴ്സലോണ- റയൽ മാഡ്രിഡ് ടീമുകൾക്ക് വേണ്ടി കളിക്കാൻ ഭാഗ്യം ലഭിച്ച താരങ്ങളെ പോലെ തന്നെയാണ് ഇവരുടെ കാര്യവും.
Discussion about this post