ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ഇതുവരെ ഒരു ടെസ്റ്റ് പോലും ജയിക്കാത്ത ആ നാണക്കേട് ഇന്ത്യ അങ്ങോട്ട് തീർത്തു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 336 റൺസിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 608 റൺ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 271 റൺസിന് പുറത്തായി. രണ്ട് ഇന്നിങ്‌സിലുമായി 430 റൺ നേടിയ ഇന്ത്യൻ നായകൻ ഗിൽ ആണ് മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്.
ആദ്യ ഇന്നിങ്സിൽ 180 റൺ ലീഡ് ഉയർത്തിയപ്പോൾ തന്നെ ഇന്ത്യ ജയം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സിൽ 6 വിക്കറ്റ് നേടിയ സിറാജ് നാല് വിക്കറ്റ് നേടിയ ആകാശ് ദീപും മികവ് കാണിച്ചപ്പോൾ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിലേക്ക് വന്നാൽ ആകാശ് ദീപ് ആയിരുന്നു താരമായത്.
ഇന്ത്യൻ ജയത്തിന് പിന്നാലെ വിരാട് കോഹ്‌ലി ടീമിനെ അഭിനന്ദിച്ച് എഴുതിയ സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെ:
“എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയ്ക്ക് മികച്ച വിജയം. നിർഭയമായി കളിച്ചുകൊണ്ട് അവർ ഇംഗ്ലണ്ടിനെ പരാജയത്തിലേക്ക് തള്ളിവിടുകയായിരുന്നു. നായകൻ എന്ന നിലയിൽ മുന്നിൽ നിന്ന് നയിച്ചുകൊണ്ട് ബാറ്റിംഗിലും ഫീൽഡിംഗിലും ശുഭ്മാൻ മികച്ച പ്രകടനം കാഴ്ചവച്ചു, എല്ലാവരുടെയും മികച്ച പ്രകടനങ്ങൾ ആയിരുന്നു. ഈ പിച്ചിൽ നന്നായി പന്തെറിഞ്ഞ സിറാജിനും ആകാശിനും പ്രത്യേക പരാമർശം.”
എന്തായാലും മൂന്ന് ദിവസങ്ങൾക്ക് അപ്പുറം ലോർഡ്സിൽ അടുത്ത ടെസ്റ്റ് നടക്കുമ്പോൾ ഈ ടീമിലേക്ക് ബുംറയുടെ വരവ് ആണ് പ്രതീക്ഷിക്കുന്നത്. അവിടെ പ്രസീദിന് പകരം ആകും ബുംറ എത്തുക.
Discussion about this post