ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള ഊർജ്ജിതശ്രമങ്ങളുമായി മാലിദ്വീപ്. അധികാരത്തിലേറിയതിന് പിന്നാലെ ആവേശത്തിൽ ഇന്ത്യയ്‌ക്കെതിരെ ചൈനയുടെ ബലത്തിൽ ചെയ്ത് കൂട്ടിയതും പറഞ്ഞതുമെല്ലാം വിനയായതിന്റെ പരിക്കുകൾ ഭേദമാക്കുന്ന തിരക്കിലാണ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യയുമായുള്ള ബന്ധത്തിൽ മാലിദ്വീപ് ഇപ്പോൾ ദീർഘകാലനിക്ഷേപമാണത്രേ. ലക്ഷ്യമിടുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താനെന്നവണ്ണം, മാലിദ്വീപിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യാതിഥിയായി ക്ഷണിച്ചിരിക്കുകയാണ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ജൂലൈ 26 നാണ് സ്വാതന്ത്ര്യദിനാഘോഷം. മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി മാലിദ്വീപ് ടൂറിസത്തിന്റെ ആഗോള ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം കത്രീന കൈഫിനെ നിയോഗിച്ചിരുന്നു.
കത്രീന കൈഫ് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വ്യക്തിയും, പ്രഗത്ഭയായ കലാകാരിയുമാണെന്നും ഇന്ത്യൻ സിനിമയ്ക്ക് അവർ നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്നും മാലദ്വീപ് ടൂറിസം പ്രസ്താവനയിൽ പറയുന്നു.
Discussion about this post