നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻടോം ചാക്കോ. സൂത്രവാക്യം സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ഇരുവരും ഒരുവേദി പങ്കിട്ടപ്പോഴായിരുന്നു ഷൈനിന്റെ മാപ്പുപറച്ചിൽ. തങ്ങൾ തമ്മിൽ പ്രശ്‌നങ്ങളില്ലെന്നും പരസ്പരം തുറന്ന് പറഞ്ഞ് തീർത്തെന്നും താരങ്ങൾ വ്യക്തമാക്കി.
ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇടയിലുണ്ടായ സംഭവങ്ങളിലെ തെറ്റിദ്ധാരണകളും പ്രശ്‌നങ്ങളും തിരിച്ചറിഞ്ഞ് തിരുത്തിയെന്നും വെളിപ്പെടുത്തി. വളരെ ചെറുപ്പം മുതൽ അറിയുന്ന ഒരു നടനാണ് ഷൈൻ എന്നും അദ്ദേഹത്തിൽ നിന്നുണ്ടായ അപ്രതീക്ഷിത പെരുമാറ്റം വേദനിപ്പിച്ചെന്നും വിൻസി പറഞ്ഞു.
സിനിമയിൽ മാത്രമല്ല, ആളുകളെ എന്റർടൈൻ ചെയ്യാനായി ഫൺ തീരിയിലുള്ള സംസാരങ്ങൾ ചിലപ്പോൾ മറ്റുള്ളവരെ ഹേർട്ട് ചെയ്യുന്നത് പലപ്പോഴും അറിയാറില്ല. എല്ലാവരും ഒരേ പോലെയല്ല കാണുന്നതും മനസിലാക്കുന്നതും. അതിലുള്ള വ്യത്യസ്തത ഒരു കാര്യങ്ങൾ കേൾക്കുമ്പോഴും ഉണ്ടാകും. പലപ്പോഴും അത് മനസിലായിട്ടില്ല. അങ്ങനെ എന്തെങ്കിലും ഹേർട്ട് ചെയ്തിട്ടുണ്ടെങ്കിൽ സോറിയെന്നായിരുന്നു ഷൈനിന്റെ വാക്കുകൾ.
‘അന്നത്തെ പ്രശ്നം എല്ലാവർക്കും അറിയാമല്ലോ. എനിക്കെന്തുകൊണ്ട് ആ സമയത്ത് അന്നങ്ങനെ ചെയ്യേണ്ടിവന്നു എന്നുള്ളതിന്റെ കാര്യം പറയാം. സ്‌കൂളിൽ പഠിക്കുന്ന സമയത്ത്, എനിക്ക് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം തോന്നിയപ്പോൾ അത് ആദ്യം പറഞ്ഞത് ഷൈൻ ചേട്ടനോടാണ്. ഞങ്ങൾ ഒരു ഇടവകക്കാരാണ്. പിന്നീട് ഷൈൻ ചേട്ടനുണ്ടായ ഉയർച്ചകൾ എന്നെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം പല ഇന്റർവ്യൂകളും കാണുമ്പോൾ അദ്ദേഹം ഹൈപ്പർ ആയി തോന്നിയിരുന്നു.പക്ഷേ, പല നടന്മാരും പറഞ്ഞിട്ടുണ്ട് അദ്ദേഹം പേഴ്സണലി അങ്ങനെയൊരു സ്വഭാവമുള്ള ആളല്ലെന്ന്. വർഷങ്ങൾ ശേഷം ഞങ്ങൾക്ക് ഒരുമിച്ച് അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായി. അന്നും ഇന്നും മാറ്റമില്ലാത്ത ഒരു കാര്യം, അദ്ദേഹം നല്ലൊരു ആർട്ടിസ്റ്റാണ് എന്നതാണ്. ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തെ എനിക്കറിയില്ല. പക്ഷേ, അന്നുണ്ടായ സംഭവം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോൾ അദ്ദേഹത്തിനുണ്ടായ മാറ്റം കണ്ടിട്ട് അത്രയും ബഹുമാനം എനിക്ക് തോന്നുന്നുണ്ട്.കാര്യങ്ങളെല്ലാം ഷൈൻ സമ്മതിക്കുന്നുണ്ട്. ഈ മാറ്റം കാണുമ്പോൾ ഇദ്ദേഹത്തോട് വലിയ ബഹുമാനം തോന്നുന്നു. താനും പെർഫക്ട് ആയ വ്യക്തിയൊന്നുമല്ല, അനാവശ്യമായി ഷൈനിന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴച്ചു എന്നൊരു തോന്നൽ ഉണ്ട്. അത് ഒരു കുറ്റബോധത്തോടെ തന്നെ നിലനിൽക്കുമെന്ന് വിൻസി പറഞ്ഞു. എന്നാൽ തന്റെ കുടുംബത്തിന് ഈ കാര്യം മനസിലാകുമെന്നും അവർക്കും പെൺമക്കൾ ഉള്ളതല്ലേയെന്നും ഷൈൻ ചോദിച്ചു.
Discussion about this post