എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ തകർപ്പൻ വിജയത്തിന് ശേഷമുള്ള ട്വീറ്റിലൂടെ 1983 ലോകകപ്പ് ജേതാവായ, മദൻ ലാൽ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു, ആധിപത്യം സ്ഥാപിച്ച് വേദിയിൽ തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയം ഉറപ്പാക്കി. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മുന്നിൽ നിന്ന് നയിച്ചപ്പോൾ ആകാശ് ദീപും മുഹമ്മദ് സിറാജും ഇംഗ്ലീഷ് ബാറ്റിംഗിനെ കീറിമുറിച്ചു. ജസ്പ്രീത് ഇല്ലാതെ ഇംഗ്ലണ്ടിനെതിരെ ഒന്നും നടക്കില്ല എന്ന് കരുതിയവർക്ക് മുന്നിൽ ഇന്ത്യ 336 റൺസ് വിജയത്തിലൂടെ മറുപടി നൽകി.
രണ്ട് ഇന്നിങ്‌സിലുമായി 430 റൺസാണ് ഗിൽ നേടിയത്. താരത്തിന്റെ ബാറ്റിംഗ് ഇംഗ്ലണ്ടിനെ തളർത്തുന്നതിൽ വലിയ പങ്ക് വഹിച്ചു എന്ന് യാതൊരു സംശയവും കൂടാതെ പറയാൻ സാധിക്കും. ബൗളിംഗിലേക്ക് വന്നാൽ ആദ്യ ഇന്നിംഗ്സിൽ സിറാജ് ആറ് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ രണ്ടാം ഇന്നിംഗ്സിൽ ആകാശ് സമാന പ്രകടനം കാഴ്ചവച്ചു. ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് ഓർഡറിനെ ഇരുവരും ചേർന്ന് തകർത്തു.
എക്‌സിൽ ഇന്ത്യയുടെ തകർപ്പൻ വിജയത്തോടുള്ള തന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് മദൻ ലാൽ പ്രധാന കളിക്കാരെ പ്രശംസിച്ചു. എന്നിരുന്നാലും, ആകാശ് ദീപിന് പകരം ടീമിൽ ഇല്ലാതിരുന്ന മുകേഷ് കുമാറിനെ പരാമർശിച്ചുകൊണ്ട് അദ്ദേഹം ഒരു തെറ്റ് വരുത്തി.
“രണ്ടാം ടെസ്റ്റ് മത്സരം ജയിച്ച ഇന്ത്യൻ താരങ്ങൾക്ക് അഭിനന്ദനങ്ങൾ. ഗിൽ ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ചു. മുകേഷിന്റെയും എം സിറാജിന്റെയും മികച്ച ബൗളിംഗ് ആയിരുന്നു. നന്നായി ചെയ്തു,” മദൻ എക്‌സിൽ എഴുതി.
” ഞാൻ കണ്ട മത്സരം വേറെ ആയിരുന്നോ, അതിൽ മുകേഷ് ഇല്ലായിരുന്നു” ” മദൻ ലാൽ കളിച്ച ഗെയിമിൽ മുകേഷ് ആയിരിക്കും ടീമിൽ ഉണ്ടായിരുന്നത്” ഉൾപ്പടെ നിരവധി ട്രോളുകളും വരുന്നുണ്ട്.
Discussion about this post