ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിക്കിടെ മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫറും മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണും നടത്തുന്ന രസകരമായ സോഷ്യൽ മീഡിയ വാഗ്വാദം ആരാധകരെ സന്തോഷിപ്പിക്കാറും രസിപ്പിക്കാറുമുണ്ട്. ഇരുവരും തമ്മിലുള്ള തകർക്കത്തിനിടെ മൈക്കിൾ വോണിനെ പരിഹസിച്ച് ഇന്ത്യൻ താരം ചേതേശ്വർ പുജാരയും രംഗത്ത് എത്തി.
ഇംഗ്ലണ്ട് അഞ്ച് മത്സര പരമ്പര 3-1 ന് സ്വന്തമാക്കുമെന്ന് വോൺ പറഞ്ഞതിന് പിന്നാലെയാണ് പൂജാരയുടെ പരാമർശം. ക്രിക്കറ്റ് താരവും കമന്റേറ്ററുമായ പൂജാര പറഞ്ഞ മറുപടി ഇങ്ങനെ “സ്റ്റുഡിയോയിലെ നിങ്ങളുടെ ഉൾക്കാഴ്ചകളെ ഞാൻ അഭിനന്ദിക്കുന്നു എന്ന് സമ്മതിക്കണം, പക്ഷേ നിങ്ങളുടെ പ്രവചനങ്ങൾക്ക് ശരിവെക്കാൻ എനിക്ക് പറ്റില്ല.”
സോഷ്യൽ മീഡിയയിൽ തന്റെ ശത്രുവിനെ ട്രോളിയ പൂജാരയെ ജാഫർ പ്രശംസിച്ചു: അദ്ദേഹം ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ എഴുതി: “ആൻഡേഴ്‌സൺ-ടെൻഡുൽക്കർ ട്രോഫിയിൽ പൂജാര കളിക്കാൻ സാധ്യതയില്ലായിരിക്കാം, പക്ഷേ ജാഫർ-വോൺ ട്രോഫിയിൽ അദ്ദേഹം തന്റെ പങ്ക് വഹിക്കുന്നു.”
അതേസമയം, ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ലീഡ്‌സിൽ നടന്നപ്പോൾ അവിടെ ഇംഗ്ലണ്ട് 5 വിക്കറ്റിന് ജയം സ്വന്തമാക്കിയിരുന്നു. എന്നാൽ ആ പരാജയത്തിൽ നിന്ന് കരാജ്‌കയറിയ ഇന്ത്യ ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 336 റൺസിന്റെ ചരിത്ര വിജയം നേടി.
പരമ്പര 1-1 എന്ന നിലയിൽ സമനിലയിലായതോടെ, അടുത്ത മത്സരം ആവേശകരമായ ഒരു പോരാട്ടമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം ടെസ്റ്റ് ജൂലൈ 10 മുതൽ 14 വരെ ലണ്ടനിലെ ലോർഡ്‌സിൽ നടക്കും.
View this post on Instagram
Discussion about this post