മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ യുവാവ് പിടിയിൽ. ഇരവിപുരം ചകിരിക്കട സ്വദേശി അജ്മൽ ഷായെ ആണ് പിടികൂടിയത്. ഗർഭനിരോധന ഉറകളിൽ നിറച്ചാണ് എംഡിഎംഎ മലദ്വാരത്തിൽ ഒളിപ്പിച്ചത്. 100 ഗ്രാം എംഡിഎംഎയാണ് കടത്തിയത്.കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ വലയിലാക്കിയത്.
ദിവസങ്ങൾക്ക് മുൻപ് 29 ഗ്രാം കഞ്ചാവും രണ്ട് ഗ്രാം എംഡിഎംഎയുമായി മറ്റൊരു യുവാവിനെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃക്കരുവ കാഞ്ഞാവെളി തിനവിള തെക്കതിൽ നവീനാ(24)ണ് കഴിഞ്ഞദിവസം രാത്രി കാവനാട് ആൽത്തറമൂട് ജംഗ്ഷന് സമീപത്തുവെച്ച് പിടിയിലായത്.
Discussion about this post