ബിഹാറിൽ വേദിയിലൊരുമിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും. ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരേ മഹാസഖ്യം ആരംഭിച്ച പ്രതിഷേധത്തിലാണ് ഇരുവരും ഒരുവേദി പങ്കിട്ടത്.
പട്‌നയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് ഇൻഡ്യ സഖ്യം നടത്തിയ പ്രതിപക്ഷ പാർട്ടികളുടെ മാർച്ചിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയും സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയും അണിനിരന്നു. ബിഹാർ പ്രതിപക്ഷ നേതാവും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ്, സി.പി.ഐ(എം.എൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എന്നിവരും മാർച്ചിനെ അഭിസംബോധന ചെയ്തു.
ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനാണ് കേന്ദ്രസർക്കാർ ശ്രമമെന്ന് എം.എ. ബേബി പറഞ്ഞു. ജർമനിയിൽ ഹിറ്റ്‌ലർ ചെയ്തത് പോലെ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് നരേന്ദ്രമോദിയും അമിത്ഷായും നിതീഷ് കുമാറും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post