റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുടിൻ തേൻപുരട്ടി സംസാരിക്കുമെന്നും എന്നാൽ പിന്നീട് ബോംബെറിഞ്ഞ് കൊല്ലുന്നതുമാണ് രീതിയെന്ന് ട്രംപ് വിമർശിച്ചു. പുടിൻ ആളുകളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹം വളരെ സുന്ദരമായി സംസാരിക്കും എന്നിട്ട് എല്ലാ വൈകുന്നേരവും ബോംബിടും. അവിടെ ചെറിയ പ്രശ്‌നമുണ്ട്. അതെനിക്ക് ഇഷ്ടമല്ല എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
യുക്രെയ്‌ന് പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനം നൽകുമെന്നും ട്രംപ് പ്രഖ്യാപിച്ചു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ട്രംപ് ഭരണകൂടത്തിന്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാത്തപുടിന്റെ നിലപാടിൽ ട്രംപ് അതൃപ്തനാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് യുക്രെയ്‌ന് വ്യോമപ്രതിരോധ സംവിധാനം നൽകുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഞങ്ങൾ പാട്രിയറ്റ് അയച്ച് കൊടുക്കും, അതിപ്പോൾ അവർക്ക് അത്യാവശ്യമാണ് എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
Discussion about this post