പലരും പറയുന്ന ഒരു കാര്യമാണ്, “ഇപ്പോഴത്തെ തലമുറയിൽ ഉള്ള ആളുകളിൽ ഭൂരിഭാഗത്തിനും നടക്കാൻ ഇഷ്ടം അല്ല എന്ന്” ചെറിയ ദൂരം പോലും പോകാൻ ഉണ്ടെങ്കിൽ സ്വന്തം വണ്ടിയിൽ യാത്ര ചെയ്യാനാണ് ഭൂരിഭാഗം ആളുകൾക്കും ഇഷ്ടം. നടന്ന് പോകേണ്ട ഒരു സാഹചര്യം വന്നാൽ തന്നെ പലർക്കും ക്ഷീണവും അവശതയുമാണ് . അങ്ങനെ യുള്ള തലമുറയിലെ ആളുകളെയും ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഏവരെയും ഞെട്ടിച്ച ഒരു കാര്യമാണ് ബെൻ സ്റ്റോക്സ് ചെയ്തത്.
എല്ലാത്തിന്റെയും തുടക്കം ഇന്ത്യയുടെ ആദ്യ ഇന്നിങ്സിൽ നിന്നാണ്. അവിടെ ഇന്ത്യ മത്സരം കണ്ട്രോൾ ചെയ്‌ത സമയത്ത് എങ്ങനെയും വിക്കറ്റ് വീഴ്ത്തണം എന്ന വാശിയിൽ സ്റ്റോക്സ് തുടർച്ചയായി ഓവറുകൾ എറിഞ്ഞ് കൊണ്ടേ ഇരുന്നു. ഇത് കണ്ടിട്ട് അസ്വസ്ഥനായ പരിശീലകൻ ബ്രെൻഡൻ മക്കല്ലം ബോളിങ് പരിശീലകൻ സൗത്തിയോട് “അവനോട് നിർത്താൻ പറഞ്ഞ് അലറുന്നുണ്ടായിരുന്നു”. കരുൺ നായരെ മടക്കിയ ശേഷം നിതീഷ് കുമാർ റെഡ്ഢിയുടെ വിക്കറ്റ് കൂടി വീഴ്ത്തിയ സ്റ്റോക്സ് എറിഞ്ഞത് 20 ഓവറുകളാണ്. ഇത് കൂടാതെ ഈ മത്സരത്തിലെ ഏറ്റവും നിർണായകമായ പന്തിന്റെ വിക്കറ്റ് 89 റൺസിൽ നിൽക്കെ റണ്ണൗട്ട് ആക്കിയതും സ്റ്റോക്‌സിന്റെ മികവ് തന്നെയാണ്. പന്ത് നിന്നിരുന്നെങ്കിൽ ഈ മത്സരത്തിന്റെ ഫലം തന്നെ മറ്റൊന്ന് ആകുമായിരുന്നു എന്ന് പറയാം.
ഇനി രണ്ടാം ഇന്നിങ്സിലേക്ക് വന്നാൽ നാലാം ദിനം നൈറ്റ് വാച്ച്മാൻ ആകാശ് ദീപിനെ മടക്കി ഇംഗ്ലണ്ടിനെ ഡ്രൈവിംഗ് സീറ്റിലെത്തിച്ച താരം ഇന്നലെ അഞ്ചാം ദിനം ബെസ്റ്റ് മോഡിൽ ആയിരുന്നു. അപകാടകാരിയായ രാഹുൽ ( 39 ) മടക്കിയ താരം ഇന്ത്യയെ സമ്മർദ്ദത്തിലാക്കി തുടർച്ചയായി ഓവറുകൾ എറിഞ്ഞ് കൊണ്ടേ ഇരുന്നു. കമെന്ററി ബോക്സിനെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് അയാൾ ഓവറുകൾ ഓരോന്നായി എറിഞ്ഞ് തീർത്തു. ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു ബുംറ- ജഡേജ കൂട്ടുകെട്ട് പൊളിച്ചുകൊണ്ട് ബുംറയെ ( 5 ) മടക്കിയതും സ്റ്റോക്ക്സ് തന്നെ.
ആകെ 24 ഓവറുകളാണ് താരം ഇന്നലെ എറിഞ്ഞത്. മൊത്തത്തിൽ 44 ഓവറുകൾ ഈ ടെസ്റ്റിൽ എറിഞ്ഞ താരം 5 വിക്കറ്റുകൾ വീഴ്ത്തി. ഇത് കൂടാതെ ആദ്യ ഇന്നിങ്സിൽ 44 ഉം രണ്ടാം ഇന്നിങ്സിൽ 33 ഉം നേടാനും താരത്തിനായി. മൊത്തത്തിൽ എന്താണോ ഒരു ഓൾ റൗണ്ടർ മത്സരത്തിൽ ചെയ്യേണ്ടത് അങ്ങനെ ഉള്ള കളർഫുൾ പ്രകടനം….
Discussion about this post