ഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥികളായ ഒമര്‍ ഖാലിദിന്റെയും അനിര്‍ബന്‍ ഭട്ടാചാര്യയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വീഡിയോ തെളിവുകള്‍ മാത്രമല്ല പത്ത് വ്യത്യസ്ത വ്യക്തികളുടെ സാക്ഷിമൊഴികളുമുണ്ടെന്ന ഡല്‍ഹി പോലീസിന്റെ വാദത്തെ ത്തുടര്‍ന്നാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു
.
അതേ സമയം കനയ്യ കുമാര്‍ ഉള്‍പ്പെടെ 21 വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന് ജെ.എന്‍.യുവിലെ ഉന്നതതല കമ്മിറ്റി നല്കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.
ജെഎന്‍യു ക്യാമ്പസ്സില്‍ ദേശവിരുദ്ധ പരിപാടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ടാണ് അന്യേഷണ സമിതി കൈമാറിയത്.ഇതും ജാമ്യഹര്‍ജിയെ ബാധിക്കുമെന്നാണ് പോലിസിന്റെ വാദം
Discussion about this post