ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി വഡോദരയിൽ നടന്ന പരിശീലനത്തിനിടെ വിരാട് കോഹ്‌ലി സഹതാരങ്ങളെ ചിരിപ്പിച്ച വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പരിശീലന സെഷനിൽ അതീവ സന്തോഷവാനായി കാണപ്പെട്ട വിരാട് കോഹ്‌ലി, യുവ പേസർ അർഷ്ദീപ് സിംഗിന്റെ ഓട്ടത്തിന്റെ സ്റ്റൈൽ തമാശരൂപേണ അനുകരിച്ചത് ആരാധകർക്കിടയിൽ വലിയ തമാശയായി.
അർഷ്ദീപ് സിംഗ് ബൗളിംഗിനായി ഓടിയെത്തുന്ന രീതി അതേപടി കോഹ്‌ലി അനുകരിക്കുകയായിരുന്നു. ഇത് കണ്ടുനിന്ന സഹതാരങ്ങൾ പൊട്ടിച്ചിരിക്കുകയും കോഹ്‌ലിയും അവരോടൊപ്പം ചേരുകയും ചെയ്തു. കോഹ്‌ലിയും അർഷ്ദീപും മികച്ച ഫോമിലാണ് ഈ പരമ്പരയ്ക്കെത്തുന്നത്. അടുത്തിടെ നടന്ന വിജയ് ഹസാരെ ട്രോഫിയിൽ 2025-26 ഇരുവരും തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്.
അവസാനം കളിച്ച നാല് ഏകദിനങ്ങളിൽ രണ്ട് സെഞ്ചുറിയും രണ്ട് അർദ്ധ സെഞ്ചുറിയും നേടി മിന്നുന്ന ഫോമിലാണ് കോഹ്‌ലി കളിക്കുന്നത്. ഈ പരമ്പരയിലും മികവ് കാണിച്ചാൽ സച്ചിൻ ടെണ്ടുൽക്കറുടെ ഒരു റെക്കോർഡ് കൂടി മറികടക്കാൻ കോഹ്‌ലിക്കും അവസരമുണ്ട്. ന്യൂസിലൻഡിനെതിരായ ഏകദിനങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം എന്ന റെക്കോർഡിന് (സച്ചിൻ – 1750 റൺസ്) വെറും 94 റൺസ് മാത്രം അകലെയാണ് കോഹ്‌ലി.
നിലവിലെ ഫോമിൽ താരത്തിന് അത് വളരെ എളുപ്പം സാധിക്കും എന്ന് തന്നെ പറയാം.
https://twitter.com/i/status/2009639292189233385













Discussion about this post