തിരുവനന്തപുരം : രാജ്യത്ത് നർകോട്ടിക് ടെററിസം ശക്തമാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. വിദേശത്തുനിന്നും വൻതോതിൽ ഉള്ള രാസ ലഹരിയാണ് ഇന്ത്യയിലേക്ക് കടത്തപ്പെടുന്നത്. പാകിസ്താനിൽ നിന്നും അഫ്ഗാനിസ്താനിൽ നിന്നും സിന്തറ്റിക് ലഹരി ഒഴുകുകയാണ്. എന്നാൽ കേരളത്തിൽ നർകോട്ടിക് ടെററിസം ഇല്ല എന്നും റവാഡ ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.
കേരളത്തിലേക്കുള്ള ലഹരിക്കടത്ത് തടയാൻ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ പുതിയ പദ്ധതികൾ തയ്യാറാക്കുമെന്നും ഡിജിപി വ്യക്തമാക്കി. കേരളത്തിൽ ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. വിവിധ വകുപ്പുകളും ആയി ഏകോപിപ്പിച്ച് സംയുക്ത ഓപ്പറേഷൻ ആണ് കേരള പോലീസ് നടത്തുന്നത് എന്നും റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.
അതേസമയം കേരളത്തിൽ തട്ടിപ്പ് കേസുകൾ ഏറി വരുന്നതായി ഡിജിപി അഭിപ്രായപ്പെട്ടു. കൂടാതെ പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനുശേഷം കേരളത്തിലെ പിഎഫ്ഐ പ്രവര്‍ത്തകര്‍ എസ്ഡിപിഐയിലേക്ക് കുടിയേറിയെന്നും ഡിജിപി വ്യക്തമാക്കി. ഇവരെ നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കും എന്നും ഡിജിപി അറിയിച്ചു.
Discussion about this post