അഫ്ഗാനിസ്ഥാനിലെ ട്വന്റി20 ക്രിക്കറ്റ് ലീഗായ ഷപഗീസ ക്രിക്കറ്റ് ലീഗ് അത്ര വലിയ പ്രാധാന്യത്തോടെ ക്രിക്കറ്റ് ലോകം കാണുന്ന ഒരു ടൂർണമെന്റ് അല്ല. എന്നാൽ ഈ അടുത്ത് അതിലെ ഒരു വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ലീഗിലെ ടീമുകളായ അമോ ഷാർക്ക്സും മിസ് ഐനക് നൈറ്റ്സും തമ്മിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാന്റെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ മുഹമ്മദ് നബിയെ അദ്ദേഹത്തിന്റെ മകൻ ഹസൻ ഇസഖീൽ സിക്‌സർ പരത്തിയതോടെയാണ് ലീഗ് പെട്ടെന്ന് ചർച്ചയായത്.
മിസ് ഐനക് നൈറ്റ്സ് താരമായിരുന്നു മുഹമ്മദ് നബി. മകനായ ഹസൻ ഇസഖീൽ ആകട്ടെ അമോ ഷാർക്ക്സ് ടീമിന്റെ താരവും. മത്സരത്തിന്റെ എട്ടാം ഓവറിന്റെ ആദ്യ പന്തിലാണ് അച്ഛന്റെ പന്തിൽ മകൻ സിക്സ് പറത്തിയത്. ” എന്ത് മര്യാദയാണ് ഇത് ചെക്കാ ഇത്, പന്തെറിയുന്നത് നിന്റെ അച്ഛനാണ്.” ഇങ്ങനെയാണ് രസകരമായി ആ സമയത്ത് കമെന്ററി വന്നത്.
ടീമിനായി ഓപ്പണറായി ഇറങ്ങിയ ഇസഖീൽ 36 പന്തിൽ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 52 റൺസെടുത്ത് ടോപ് സ്‌കോററായ മത്സരത്തിൽ ടീം 19.4 ഓവറിൽ 162 റൺസിന് ഓൾഔട്ടായി. എന്നാൽ മറുപടി ബാറ്റിംഗിൽ മുഹമ്മദ് നബിയുടെ മിസ് ഐനക് നൈറ്റ്സ് 17 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
എന്തായാലും ചേട്ടനും അനിയനും ബന്ധുക്കളും ഒകെ ഉള്ള പോരാട്ടം നമ്മൾ കണ്ടിട്ട് ഉണ്ടെങ്കിലും ഇങ്ങനെ ഒരു പോരാട്ടം പലർക്കും പുതിയ ഒരു അനുഭവം ആയിരിക്കും.
https://twitter.com/i/status/1947617000752087470
Discussion about this post