വേൾഡ് ലെജൻഡ്‌സ് ചാംപ്യൻഷിപ്പിൽ ഇന്നലെ ദക്ഷിണാഫ്രിക്കയോട് വമ്പൻ തോൽവിയാണ് ഇന്ത്യ നേരിട്ടത്. 88 റൺസിന്റെ തോൽവിയാണ് യുവരാജ് സിങും സംഘവും ഏറ്റുവാങ്ങിയത്. അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ എബി ഡി വില്ലിയേഴ്‌സിന്റെ ഇന്നിങ്‌സാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. 30 പന്തിൽ നിന്ന് 63 റൺസ് നേടിയ ഡിവില്ലിയേഴ്സിന്റെ മികവിലാണ് ദക്ഷണാഫ്രിക്ക ചാംപ്യൻസ് കൂറ്റൻ 209 റൺസെന്ന വിജയലക്ഷ്യം ഉയർത്തിയത്. ഏറെ വർഷങ്ങളുടെ ഇടവേളക്ക് ശേഷവുമുള്ള തന്റെ ക്രിക്കറ്റിലേക്കുള്ള വരവ് ആഘോഷിക്കുകയാണ് എബി ചെയ്തത്.
തന്റെ ബാറ്റിങ് കാണാൻ എത്തിയ ആളുകളെ നിരാശപ്പെടുത്താത്ത പ്രതാപകാലത്തെ അനുസ്മരിപ്പിക്കും വിധത്തിലാണ് എബി ബാറ്റ് ചെയ്തത്. ഇന്ത്യൻ ബോളർമാരെ അടിച്ചുപറത്തിയ താരം 3 ബൗണ്ടറിയും 4 സിക്‌സും പറത്തി. ഇന്നിംഗ്സ് അവസത്തേക്ക് വാൻ വിക്ക്, സ്മറ്റ്സ് തുടങ്ങിയ താരങ്ങളുടെ സംഭാവനകൾ ടീമിനെ സഹായിക്കുകയും ചെയ്തു.
എന്തായാലും ബാറ്റിങ് വെടിക്കെട്ട് കൂടാതെ ഫീൽഡിങ്ങിലും ഡി വില്ലിയേഴ്സ് അസാധ്യ പ്രകടനവുമായി ആരാധകരെയും സഹതാരങ്ങളെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ബാറ്റിങ്ങിനിടെ താരമെടുത്ത ക്യാച്ച് ഇപ്പോൾ ചർച്ചയാകുന്നു. ഇമ്രാൻ താഹീർ എറിഞ്ഞ പന്തിലാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ക്യാച്ചിൽ എബി ഭാഗമാകുന്നത്.
താഹിറിന്റെ പന്തിൽ യുസഫ് ശക്തമായ ഷോട്ട് അടിക്കുന്നു. ലോങ് ഓണിലായിരുന്ന ഡിവില്ലിയേഴ്‌സ് ആകട്ടെ മികച്ച രീതിയിൽ സ്ലിപ് ചെയ്ത. സ്ലൈഡ് ചെയ്തെങ്കിലും അദ്ദേഹം പന്ത് പിടിച്ചു. എന്നാൽ തനിക്ക് നിയന്ത്രണം നഷ്ടപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കിയ എബി പന്ത് ബൗണ്ടറി കുഷ്യനുകളിൽ തൊടുന്നതിന് തൊട്ടുമുമ്പ് തൊട്ടടുത്തുള്ള ഫീൽഡറായ സാരെൽ എർവീക്ക് എറിയുകയും അദ്ദേഹം ഒരു ഫുൾ-സ്ട്രെച്ച് ഡൈവിലൂടെ ക്യാച്ച് പൂർത്തിയാക്കുകയും ചെയ്തു.
എന്തായാലും ഈ ക്യാച്ച് വീഡിയോ വൈറലായതിന് പിന്നാലെ ഒറ്റ ചോദ്യമാണ് ക്രിക്കറ്റ് ലോകത്തിൽ നിന്ന് വരുന്നത് ” എന്തിനാണ് ഇത്ര വേഗം വിരമിക്കൽ പ്രഖ്യാപിച്ചത്”
View this post on Instagram
Discussion about this post